വിപണിയിൽ തിരുത്തൽ അനിവാര്യം: ദിവം ശർമ്മ സംസാരിക്കുന്നു

  • പലിശ നിരക്കിൽ മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണ്
  • ശരിയായ വില പ്രതിഫലിപ്പിക്കുന്ന കമ്പനികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു
  • ദ്രുതഗതിയിലുള്ള ഈകയറ്റം സൂചിപ്പിക്കുന്നത് ആരോഗ്യകരമായ ഒരു തിരുത്തൽ

Update: 2023-09-20 06:11 GMT

ക്രൂഡ് വില ഉയരുന്നതും ഡോളർ സൂചികയിലെ ഉയർച്ചയും ഓഹരികളുടെ ഉയർന്ന വിലയും  ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങളും വരും മാസങ്ങളിൽ വിപണികളെ താഴേക്ക് നയിച്ചേക്കാമെന്ന്   സെബിയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള പോർട്ട്ഫോളിയോ  മാനേജ്മെന്‍റ് സേവന കമ്പനിയായ ഗ്രീൻ പോർട്ട്‌ഫോളിയോയുടെ  സ്ഥാപകനും സിഇഒയും സ്‌മോൾകേസ് ഫിന്‍ടെക് കമ്പനി  മാനേജരുമായ ദിവ്യം ശർമ്മ പറയുന്നു.

പലിശ നിരക്കിൽ മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണ്. നിലവിൽ, വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ "കിംവദന്തികളില്‍ വാങ്ങുകയും വാർത്തകളില്‍ വിൽക്കുകയും" ചെയുന്ന രീതീയിലാണ് പ്രവർത്തിക്കുന്നതെന്ന്  ശർമ അഭിപ്രായപ്പെടുന്നു.

'' മാർക്കറ്റ് നിലവിൽ ഉയർന്ന നിലയിലാണ്, എല്ലാവർക്കും ഇത് കാണാം. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ക്കും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ക്കും പുറമേ  റീട്ടെയിൽ നിക്ഷേപകരും സജീവമായത്  വിപണിയെ പുതിയ ഉയരങ്ങളിലെത്തിച്ചു.  ദ്രുതഗതിയിലുള്ള ഈകയറ്റം സൂചിപ്പിക്കുന്നത് ആരോഗ്യകരമായ ഒരു തിരുത്തൽ അനിവാര്യമായിരിക്കുന്നുവെന്നാണ്.ശരിയായ വില പ്രതിഫലിപ്പിക്കുന്ന കമ്പനികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ആ കാരണത്താൽതന്നെ സാധാരണയേക്കാൾ കൂടുതൽ പണം ഞങ്ങൾ കൈവശം വെച്ചിട്ടുണ്ട്.,"  ശർമ പറഞ്ഞു.

കെമിക്കൽസ്, ഫാർമ, ഇൻഫ്രാ, ഇലക്ട്രോണിക്സ് മേഖലകളിലെ അവസരങ്ങളുണ്ട്.  ഈ മേഖലകളിലെ  വ്യക്തിഗത ഓഹരികൾ നോക്കി മൂല്യം വിലയിരുത്തി  നേട്ടമുണ്ടാക്കാനാണ് ത ങ്ങൾ ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ  ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.

ആഭ്യന്തര, വിദേശ നിക്ഷേപകർ മുഖേന വരുന്ന ദീർഘകാല നിക്ഷേപങ്ങളെ സ്വാധീനം ചെലത്തുന്ന വാർത്തകളാണ് ജി20 പ്രസിഡൻസിയിൽ നിന്ന് മനസിലാക്കാൻ പറ്റുന്നത്. മാത്രമല്ല ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാവുകയുമാണ്. ജൈവ ഇന്ധനങ്ങൾ  കൂടുതലായി ഉപയോഗിക്കാനുള്ള വലിയ ശ്രമമാണ് ഇന്ത്യ നടത്തുന്നത്. ജൈവ ഇന്ധനങ്ങളിലേക്കുള്ള ഈ മുന്നേറ്റം എത്തനോൾ മേഖലയിലെ കമ്പനികൾക്ക് പുതിയ അവസരങ്ങൾ നൽകുന്നുണ്ട്. 20 ശതമാനത്തോളം എത്തനോൾ കലർത്തുക എന്ന ലക്ഷ്യത്തിലെത്താനുള്ള നീക്കത്തിലാണ് രാജ്യം. റെയിൽവേയും ഷിപ്പിംഗും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിലും ലോജിസ്റ്റിക്സിലും നമ്മൾ ഉയർന്ന നിലയിലാണ്. 

പേപ്പർ മേഖലകളിലും ഡിമാൻഡ് വർധിക്കുകയാണ്. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതോടെ, പാക്കേജിംഗ് മെറ്റീരിയലുകൾ മുതൽ ഓഫീസ് സപ്ലൈ വരെയുള്ള പേപ്പർ ഉൽപ്പന്നങ്ങളുടെ ആവശ്യം ഉയരുന്നുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പാഴ്‌പേപ്പറിന്റെ കുറഞ്ഞ ഇറക്കുമതിച്ചെലവും പേപ്പറിന്റെ വർദ്ധിച്ച ഡിമാൻഡും പേപ്പർ നിർമ്മാതാക്കൾക്ക്  മെച്ചപ്പെട്ട മാർജിന്‍ കൈവരിക്കാൻ സഹായിക്കുന്നുണ്ട്.

 താഴ്ന്ന നിലയില്‍ നിന്ന് ചരക്ക് കടത്തുകൂലി കുതിച്ചുയർന്നത് ഷിപ്പിംഗ് ഓഹരികള്‍ക്ക് ഊർജം പകർന്നിട്ടുണ്ട്. ഷിപ്പിംഗ് നിരക്കുകളിലെ ഈ വർധന ഷിപ്പിംഗ് കമ്പനികളുടെ ലാഭവും വർധിപ്പിച്ചിട്ടുണ്ട്,. അവരുടെ ഓഹരി വിലകൾ ഉയർന്നു. അത്തരം മേഖലകൾ വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ചയുടെയും വിപണി സാഹചര്യങ്ങളുടെയും മെച്ചപ്പെട്ട വളർച്ചയ്ക്ക് കാരണമായേക്കാം.

പിഎസ്ഇ മേഖലകളിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതാണ് കാണുന്നത്. ഇത് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നാം കണ്ടിട്ടില്ലാത്ത കാര്യവുമാണ്.  പിഎസ്ഇകൾ മികച്ച നേട്ടങ്ങളാണ് നൽകുന്നത്. ഈ കമ്പനികൾ എല്ലായ്പ്പോഴും സർക്കാർ ലാഭവിഹിതത്തിലൂടെയും ഓഹരി വിറ്റഴിക്കലിലൂടെയും പണം ഉണ്ടാക്കുന്നതായി മാത്രമേ കണക്കാക്കപ്പെട്ടിരുന്നുള്ളൂ.

20000 കോടി   രൂപയിലധികമാണ് വിദേശ നിക്ഷേപകർ ഓഗസ്റ്റിൽ പിൻവലിച്ചിട്ടുള്ളത്.  ഇത് വിപണി ദിശയെ നയിക്കുന്നതിനുള്ള പ്രധാന  സംഗതി ആയതിനാൽ ഈ കണക്കുകൾ സൂക്ഷ്മമായി ട്രാക്ക്  ചെയ്യണം. ദീർഘകാലാടിസ്ഥാനത്തിൽ എഫ്‌ഐഐകൾ തീർച്ചയായും ബുള്ളിഷ് ആണ്, എന്നാൽ ഹ്രസ്വകാലത്തേക്ക് ഉയർന്ന ക്രൂഡ്, ഉയർന്ന മൂല്യനിർണ്ണയം തുടങ്ങിയ നിരവധി ആഗോള മാക്രോ ഘടകങ്ങൾ  നിക്ഷേപം പിന്‍വലിക്കുന്നതിന് കാരണമായേക്കാം.

ജാപ്പനീസ് യെന്നിന്‍റെ ദൗർബല്യവും ചൈനീസ് യുവാന്റെ മൂല്യത്തകർച്ചയും യുഎസ് ഡോളർ സൂചികയിലെ സമീപകാല ഉയർച്ചയ്ക്ക് കാരണമായി.. യുഎസ് പലിശ നിരക്ക് കുറയ്ക്കുന്നതിലെ കാലതാമസവും ഉയർന്ന ഹ്രസ്വകാല ആദായവും ഡോളർ സൂചികയിലെ ഉയർച്ചയെ ശക്തിപ്പെടുത്തുന്നു.

ഈ ശക്തമായ ഡോളർ ഹ്രസ്വകാലത്തേക്കെങ്കിലും ദുർബലമായ ഇന്ത്യൻ രൂപയെ സൂചിപ്പിക്കുന്നു. എന്നാല്‍ സമീപകാലത്ത് രൂപ മറ്റു കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍  സ്ഥിരതയും ദീർഘകാല ശക്തിയും കാണിക്കുന്നുണ്ട്. ഭാവിയിലും രൂപ ഏതാണ്ട് സ്ഥിരത കാണിക്കുമെന്നാണ് തങ്ങളുടെ വിലയിരുത്തല്‍.

ഡോളർ സൂചികയിലെ ഉയർച്ച വിപണികൾക്ക് പ്രതികൂലമാണെങ്കിലും, ഓഹരിവിപണികളിലെ ആഘാതം വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളുടെയും ആഗോള സാമ്പത്തിക സാഹചര്യങ്ങളുടെയും ഗതി ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും, നിക്ഷേപകർ ഈ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം.

ചൈന സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ വിലയിൽ ചില വർദ്ധനവ് കാണുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി എപിഐ-കൾ, രാസവസ്തുക്കൾ, ചരക്കുകൾ എന്നിവയുടെ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ടെക്‌സ്‌റ്റൈൽ, ഇൻഫ്രാസ്ട്രക്ചർ, സിമന്റ്, കെമിക്കൽസ്, ഫാർമ, ക്യാപിറ്റൽ ഗുഡ്‌സ്, ഇലക്‌ട്രോണിക്‌സ് എന്നി മേഖലകള്‍ ഉയരാൻ സാധ്യതയുണ്ട്.

ഒരു മണിക്കൂർ വ്യാപാര സെറ്റിൽമെന്റ് നടപ്പാക്കുന്നത് ചരിത്രപരമായ നീക്കമാണ്. ഓഹരി വിൽപ്പനയിൽ നിക്ഷേപകന് മുഴുവൻ തുകയും തൽക്ഷണം ലഭിക്കുന്നതോടെ വിപണിയുടെ ഇടപാട് സമയം ഗണ്യമായി കുറയുകയും ലിക്വിഡിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വിപണിയിലെ അപകടസാധ്യത കുറയ്ക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും സ്വിച്ചിംഗ് ചെലവ് കുറയ്ക്കുകയും ചെയ്യും. 

Tags:    

Similar News