മറ്റ് കറന്‍സികളെക്കാള്‍ രൂപ മികച്ച നിലയില്‍: ധനമന്ത്രി

പൂനെ: മറ്റ് കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപ വളരെ മികച്ച നിലയില്‍ പിടിച്ചു നിന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിലെത്തിയ സാഹചര്യത്തില്‍, റിസര്‍വ് ബാങ്കും ധനമന്ത്രാലയവും സ്ഥിതിഗതികള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'മറ്റു കറന്‍സികളെപ്പോലെ ചാഞ്ചാട്ടമുണ്ടാകാത്ത ഏതെങ്കിലും ഒരു കറന്‍സിയുണ്ടെങ്കില്‍, അത് ഇന്ത്യന്‍ രൂപയാണ്', മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞ് 80.98 എന്ന […]

Update: 2022-09-25 00:45 GMT
പൂനെ: മറ്റ് കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപ വളരെ മികച്ച നിലയില്‍ പിടിച്ചു നിന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിലെത്തിയ സാഹചര്യത്തില്‍, റിസര്‍വ് ബാങ്കും ധനമന്ത്രാലയവും സ്ഥിതിഗതികള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'മറ്റു കറന്‍സികളെപ്പോലെ ചാഞ്ചാട്ടമുണ്ടാകാത്ത ഏതെങ്കിലും ഒരു കറന്‍സിയുണ്ടെങ്കില്‍, അത് ഇന്ത്യന്‍ രൂപയാണ്', മന്ത്രി വ്യക്തമാക്കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞ് 80.98 എന്ന നിലയില്‍ എത്തിയിരുന്നു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ അന്നേ ദിവസം വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 81ല്‍ എത്തി.
വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സര്‍വകാല റെക്കോര്‍ഡ് തകര്‍ച്ചയായ 81.23 എന്ന നിലയിലേക്കും രൂപയുടെ മൂല്യം കൂപ്പുകുത്തിയിരുന്നു.
Tags:    

Similar News