മാറ്റമില്ലാതെ സ്വര്‍ണവും വെള്ളിയും

  • ഇന്നലെ സ്വര്‍ണം ഗ്രാമിന് 10 രൂപ കൂടിയിരുന്നു
  • വെള്ളിവിലയില്‍ രണ്ടാം ദിനത്തിലും മാറ്റമില്ല

Update: 2023-04-27 06:01 GMT

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,595 രൂപയാണ്. പവന് 44,760. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു.. 24 കാരറ്റ് സ്വർണം ഗ്രാമിന് 6,104 രൂപ. പവന് 48,832 രൂപയായി.

വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 80.70 രൂപയാണ് വില. എട്ട് ഗ്രാമിന് 645.60 രൂപയാണ്. ഇന്നലെയും അതിനു മുന്‍പത്തെ ദിവസവും ഇതേ വില നിലവാരമായിരുന്നു. ഹ്രസ്വകാലയളവിലേക്ക് സ്വര്‍ണ്ണവില ഉയര്‍ന്ന തലത്തില്‍ തന്നെ തുടരുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. 

Tags:    

Similar News