മാറ്റമില്ലാതെ സ്വർണവില

  • കഴിഞ്ഞ ൩ ദിവസങ്ങളിലും വർധനയായിരുന്നു
  • വെള്ളി വിലയില്‍ ഇന്ന് ഇടിവ്

Update: 2023-05-11 06:09 GMT

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ല. ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ ഒരാഴ്ച വലിയ ചാഞ്ചാട്ടം സ്വര്‍ണവിലയില്‍ പ്രകടമായിരുന്നു. രണ്ട് ദിവസങ്ങളില്‍ കുതിച്ചുയർന്ന വില പിന്നീട് രണ്ട് ദിവസങ്ങളില്‍ ഇടിഞ്ഞു. അതിനു ശേഷം കഴിഞ്ഞ 3 ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,695 രൂപയാണ് ഇന്നത്തെ വില, പവന് 45,560 രൂപയാണ്. 24 കാരറ്റ് സ്വർണം ഗ്രാമിന്  6,213 രൂപയാണ്, പവന് 49,704 രൂപയാണ്.

വെള്ളി വിലയിൽ ഇന്ന് 70 പൈസയുടെ ഇടിവാണ് ഉണ്ടായത്.. ഗ്രാമിന് 82 രൂപയാണ് വില. എട്ട് ഗ്രാമിന് 661.60 രൂപയാണ്,ഇന്നലത്തെ വിലയില്‍ നിന്ന് 5.6 രൂപയുടെ ഇടിവ്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം, 1 ഡോളറിന് 82.02 രൂപ എന്ന നിരക്കിലാണ്. യുഎസില്‍ ബാങ്കിംഗ് പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുന്നതിന്‍റെയും ആഗോള തലത്തില്‍ മൂലധന വിപണികളില്‍ തുടരുന്ന അനിശ്ചിതാവസ്ഥകളുടെയും പശ്ചാത്തലത്തില്‍ സ്വർണവില ഹ്രസ്വകാലയളവില്‍ ഉയർന്നുതന്നെ നില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Full View


Tags:    

Similar News