സ്വര്‍ണ വിലയില്‍ ഇടിവ്

  • ഡോളറിന്‍റെ മൂല്യത്തില്‍ തിരിച്ചുവരവ്
  • വെള്ളി വിലയിലും ഇന്ന് ഇടിവ്

Update: 2023-05-17 06:41 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ പ്രകടമായത് ഇടിവ് . തുടര്‍ച്ചയായ 3 ദിവസങ്ങളില്‍ ഒരേ തലത്തിലായിരുന്ന സ്വര്‍ണ വില ഇന്നലെ ഗ്രാമിന് 10 രൂപയുടെ നേരിയ വര്‍ധന പ്രകടമാക്കിയിരുന്നു. സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,630 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ  വിലയില്‍ നിന്ന് 45 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 22 കാരറ്റ് സ്വര്‍ണം പവന് 45,040 രൂപയാണ്, 360  രൂപയുടെ ഇടിവ്. 24 കാരറ്റ് സ്വർണം ഗ്രാമിന് 6,142 രൂപയാണ്, 49 രൂപയുടെ ഇടിവ് ഉണ്ടായി. പവന് 49,136 രൂപ, 392 രൂപയുടെ ഇടിവ്.

മേയില്‍ ഇതുവരെ  ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ പ്രകടമായിട്ടുള്ളത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞു 1 ഡോളറിന് 82.36 രൂപ എന്ന നിരക്കിലാണ് വിനിമയം. ഇന്നലെ ഡോളറിന് 82.27 രൂപയായിരുന്നു. ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ ഡോളര്‍ ശക്തി പ്രാപിക്കുന്നത് സ്വര്‍ണ വിലയിലെ വര്‍ധനയ്ക്ക് ഈയാഴ്ച കടിഞ്ഞാണിടുമെന്ന് നേരത്തേ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. 

വെള്ളി വിലയിലും ഇന്ന് ഇടിവാണ് പ്രകടമായത്. ഗ്രാമിന് 78.20 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 60 പൈസയുടെ ഇടിവ്. 8 ഗ്രാം വെള്ളിക്ക് 625.60 രൂപയാണ്, 4.80 രൂപയുടെ ഇടിവ്.  യുഎസില്‍ ബാങ്കിംഗ് പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുന്നതിന്‍റെയും ആഗോള തലത്തില്‍ മൂലധന വിപണികളില്‍ തുടരുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ സ്വർണവില ഹ്രസ്വകാലയളവില്‍ ഉയർന്നുതന്നെ നില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഫെഡ് റിസർവ് പ്രഖ്യാപനങ്ങളുടെ ഫലമായി ഡോളർ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മുന്നോട്ടുള്ള പോക്കില്‍ തിരുത്തലുകള്‍ ഉണ്ടായേക്കും. 


Full View


Tags:    

Similar News