തുടര്‍ച്ചയായ രണ്ടാം ദിനത്തിലും മാറ്റമില്ലാതെ സ്വര്‍ണ വില
- കഴിഞ്ഞ രണ്ടാഴ്ചയില്‍ ഭൂരിഭാഗം ദിവസങ്ങളിലും ഇടിവ്
- വെള്ളിവിലയും മൂന്നു ദിവസങ്ങളിലായി ഒരേ നിലയില്‍
കഴിഞ്ഞയാഴ്ച ഭൂരിഭാഗം ദിവസങ്ങളിലും ഇടിവ് പ്രകടമാക്കിയ സ്വര്‍ണ വില മൂന്നു ദിവസങ്ങളിലായി പ്രകടമാക്കുന്നത് സ്ഥിരത. ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 5555 രൂപയിലെത്തിയിരുന്നു. ഇന്നലെയും ഇന്നും ഇതേ വില നിലവാരം തുടരുകയാണ്. 22 കാരറ്റ് പവന് 44,440 രൂപയാണ് വില. കഴിഞ്ഞ രണ്ടാഴ്ചയും സ്വര്‍ണവിലയില്‍ കൂടുതലായി താഴോട്ടുള്ള വരവാണ് ഉണ്ടായത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,060 രൂപയാണ് വില, 24 കാരറ്റ് സ്വര്‍ണം പവന്‍റെ വില 48480 ആണ്.
ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധനയാണ് പ്രകടമായതെങ്കില്‍ ഫെഡ് റിസര്‍വ് ധനനയ അവലോകന യോഗത്തിനും തുടര്‍ന്നുള്ള പ്രഖ്യാപനത്തിനും ശേഷം വിലയില്‍ ചാഞ്ചാട്ടം പ്രകടമാകകയായിരുന്നു. അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ലാ എന്നതും പണപ്പെരുപ്പ ആശങ്കകള്‍ ഇപ്പോഴും മുന്നിലുണ്ട് എന്നതും സ്വര്‍ണവിലയെ ഹ്രസ്വ കാലയളവില്‍ ഈ നില തുടരുന്നതിലേക്ക് നയിക്കും.
ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 82.58 എന്ന നിലയിലാണ്.
വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് ഈ മാസം മിക്ക ദിവസങ്ങളിലും പ്രകടമായിട്ടുള്ളത്. മൂന്ന് ദിവസമായി വെള്ളിവിലയും ഒരേ നിലയില്‍ തുടരുകയാണ്. ഒരു ഗ്രാമിന് 77 രൂപയാണ് വില. 8 ഗ്രാം വെള്ളിയുടെ വില 616 രൂപയാണ്.
