സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഉയര്‍ച്ച
- മാറ്റമില്ലാതെ വെള്ളിവില
- ഓഹരി വിപണിയില്‍ സമ്മിശ്ര പ്രകടനം
സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,595 രൂപയായി. പവന് 80 രൂപ വര്‍ധിച്ച് 44,760ലെത്തി. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11 രൂപ വര്‍ധിച്ച് 6,104 രൂപയായി. പവന് 88 രൂപ വര്‍ധിച്ച് 48,832 രൂപയായി.
വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 80.70 രൂപയാണ് വില. എട്ട് ഗ്രാമിന് 645.60 രൂപയാണ്. ഓഹരി വിപണിയില്‍ സമ്മിശ്രമായ പ്രകടനമാണ് ഇന്ന് കാണുന്നത്. നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സ് പിന്നീട് ലാഭത്തിലേക്കെത്തി. നിഫ്റ്റിയിലും നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഹ്രസ്വകാലയളവിലേക്ക് സ്വര്‍ണ്ണവില ഉയര്‍ന്ന തലത്തില്‍ തന്നെ തുടരുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
