വിപണിയെ കാത്തിരിക്കുന്നത് ഐപിഒ ചാകര

വിപണി പ്രവേശം നടത്തുക 28 ഓഹരികള്‍

Update: 2025-09-21 10:23 GMT

പുതിയ വാരം വിപണിയെ കാത്തിരിക്കുന്നത് ഐപിഒ ചാകര. വിപണി പ്രവേശനം നടത്തുക 28 ഓഹരികള്‍.

പൊതുവിഭാഗത്തില്‍ പ്രാരംഭ ഓഹരി വില്‍പ്പനയുമായി രംഗപ്രവേശനം നടത്തുന്നത് 11 കമ്പനികളാണ്. പ്രമുഖരില്‍ ആനന്ദ് രതിയുടെ ഐപിഒ തിങ്കളാഴ്ച ആരംഭിക്കും. ഓഹരി ഒന്നിന് 393 മുതല്‍ 414 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ജരോ ഇന്‍സ്റ്റിറ്റ്യൂട്ട്, ഗണേഷ് കണ്‍സ്യൂമര്‍ പ്രൊഡക്ട് എന്നിവയാണ് മറ്റ മുന്‍നിരക്കാര്‍.

അതേസമയം ചെറുകിട കമ്പനികള്‍ നിന്ന് 17 ഐപിഒയാണ് പുതിയ ആഴ്ചയില്‍ വരുന്നത്. പ്രൈം കേബിള്‍ ഇന്‍ഡസ്ട്രീസ് സോള്‍വെക്സ് എഡിബിള്‍സ്, ആപ്റ്റസ് ഫാര്‍മ, ട്രൂ കളേഴ്‌സ, മാട്രിക്സ് ജിയോ സൊല്യൂഷന്‍സ് , സിസ്റ്റമാറ്റിക് ഇന്‍ഡസ്ട്രീസ് , ഗുരുനാനാക് അഗ്രികള്‍ച്ചര്‍ ഇന്ത്യ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

വരും നാളുകളില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമായ പല ബ്രാന്‍ഡുകളും വിപണിയിലേയ്ക്ക് വരുന്നുണ്ട് . ഈ വര്‍ഷം 150 ഓളം കമ്പനികളാണ് സെബിയില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നത്. അവയിലേറെയും ജനപ്രിയ ബ്രാന്‍ഡുകളാണെന്ന പ്രത്യേകതയുമുണ്ട്. അടുത്തറിയുന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കണമെന്ന പൊതുതത്വം പാലിക്കുകയാണെങ്കില്‍ ഈ ഐപിഒകള്‍ക്ക് നിക്ഷേപകരില്‍ നിന്ന് കാര്യമായ പ്രതികരണമുണ്ടാകാനുള്ള സാധ്യതയാണുള്ളത്. 

Tags:    

Similar News