എപിഒ അപേക്ഷ നല്‍കാന്‍ ഓപ്പണ്‍ എഐ
യുഎസിലെ വിപണി പ്രവേശനം അടുത്ത വര്‍ഷമെന്ന് റിപ്പോര്‍ട്ട്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ എഐ ഐപിഒ അപേക്ഷ നല്‍കാന്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ ഐപിഒയ്ക്ക് സ്റ്റാര്‍ട്ടപ്പ് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കമ്പനി ബിസിനസ് മൂല്യം 1 ട്രില്യണ്‍ ഡോളറിലേക്ക് എത്തും.
കോര്‍പ്പറേറ്റ് ഘടനയില്‍ വലിയ മാറ്റത്തിന് കമ്പനി ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് ലിസ്റ്റഡ് കമ്പനി ആവുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അടുത്തിടെ ജീവനക്കാരുടെ ഓഹരി വില്‍പ്പനയിലൂടെ കമ്പനിയുടെ മൂല്യം 500 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.
ഒരു നോണ്‍ പ്രോഫിറ്റ് സ്ഥാപനമായിരുന്ന ഓപ്പണ്‍ എഐയെ ഫോര്‍ പ്രോഫിറ്റ് സ്ഥാപനമാക്കി മാറ്റാനുള്ള നീക്കമാണിതിന് പിന്നിലെന്നും വാര്‍ത്തകളുണ്ട്.
പ്രാരംഭ ഓഹരി വില്‍പ്പനയില്‍ നിന്ന് സമാഹരിക്കുന്ന തുക കമ്പനിയുടെ വിപുലീകരണത്തിനായിരിക്കും ഉപയോഗിക്കുക. അതേസമയം, 2027 ലെ ലിസ്റ്റിംഗിനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സാറാ ഫ്രയര്‍ വ്യക്തമാക്കി.