ബംപര്‍ അരങ്ങേറ്റം! നെറ്റ്‌വെബ് ടെക്‌നോളജീസ് ലിസ്റ്റ് ചെയ്തത് 89% പ്രീമിയത്തില്‍

  • 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നെറ്റ് വെബ് ടെക്‌നോളജീസിന്റെ പ്രവര്‍ത്തന വരുമാനം 445 കോടി രൂപ
  • എന്‍എസ്ഇയില്‍ 947 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്
  • ഓഹരികള്‍ 90.36 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നേടി

Update: 2023-07-27 05:56 GMT

മുന്‍നിര ഹൈ-എന്‍ഡ് കമ്പ്യൂട്ടിംഗ് സൊല്യൂഷന്‍സ് പ്രൊവൈഡറായ നെറ്റ്‌വെബ് ടെക്‌നോളജീസ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത് 89 ശതമാനത്തിലധികം പ്രീമിയത്തില്‍. ജുലൈ 27-നാണ് ലിസ്റ്റ് ചെയ്തത്.

നെറ്റ്‌വെബ് ടെക്‌നോളജീസിന്റെ ഓഹരികള്‍ ഇഷ്യു ചെയ്ത വില 500 രൂപയായിരുന്നു. ജുലൈ 17ന് ആരംഭിച്ച ഐപിഒ 19 ന് അവസാനിച്ചു. ഐപിഒ അവസാനിച്ചപ്പോള്‍ നെറ്റ്‌വെബ് ടെക്‌നോളജീസിന്റെ ഓഹരികള്‍ 90.36 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നേടി.

206 കോടി രൂപയുടെ പുതിയ ഇക്വറ്റിയും, 8.5 ദശലക്ഷം ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

എന്‍എസ്ഇയില്‍ 89.4 ശതമാനം പ്രീമിയത്തോടെ 947 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയില്‍ 88.5 ശതമാനത്തോടെ 942.5 രൂപയ്ക്കും ലിസ്റ്റ് ചെയ്തു.

ബിസിനസ്സുകള്‍, അക്കാദമികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുടെ വര്‍ദ്ധിച്ചു വരുന്ന കമ്പ്യൂട്ടേഷണല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സൂപ്പര്‍ കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിന്യസിക്കുന്നതിനൊപ്പം തദ്ദേശീയമായി കമ്പ്യൂട്ടിംഗ്, സ്റ്റോറേജ് സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്യുന്ന കമ്പനിയാണ് നെറ്റ്‌വെബ് ടെക്‌നോളജീസ്.

ലോകത്തിലെ മികച്ച 500 സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ നെറ്റ്‌വെബ് ടെക്‌നോളജീസിന്റെ മൂന്ന് കമ്പ്യൂട്ടറുകള്‍ 11 തവണ സ്ഥാനം പിടിച്ചിട്ടുണ്ട്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ നെറ്റ് വെബ് ടെക്‌നോളജീസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 80 ശതമാനം വര്‍ധിച്ച് 445 കോടി രൂപയിലെത്തിയിരുന്നു.

സൂപ്പര്‍ കമ്പ്യൂട്ടിംഗ് സിസ്റ്റം, പ്രൈവറ്റ് ക്ലൗഡ്, എച്ച്‌സിഐ എന്നിവയാണു വരുമാന വര്‍ധനയ്ക്കു കാരണം.

Tags:    

Similar News