പ്രതീക്ഷയില്‍ കുരുമുളക്, റബര്‍ വില ഉയരുന്നു

  • ഉത്പാദന മേഖലയില്‍ ഇന്ന് നടന്ന ഏലക്ക ലേലത്തിന് എത്തിയ ചരക്കില്‍ ഏതാണ്ട് 99 ശതമാനവും വിറ്റഴിഞ്ഞു

Update: 2023-03-03 11:30 GMT

ഹൈറേഞ്ചിലെ കുരുമുളക് കര്‍ഷകര്‍ വില്‍പ്പനയില്‍ നിന്നും അല്‍പ്പം പിന്‍വലിഞ്ഞത് വിപണിയില്‍ അനുകൂല തരംഗത്തിന് അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പിന്നിട്ട രണ്ട് ദിവസമായി മാര്‍ക്കറ്റില്‍ മുളക് വരവ് ചുരുങ്ങിയത് ഒരു വിഭാഗം വാങ്ങലുകാരെ വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.

ഉത്തരേന്ത്യയില്‍ നിന്നുള്ള പൗഡര്‍ യൂണിറ്റുകളും ചില കറി മസാല വ്യവസായികള്‍ക്കും നാടന്‍ ചരക്ക് ആവശ്യമുണ്ടെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. ഇറക്കുമതി ചരക്ക് സുലഭമെങ്കിലും അതിന് ഏരിവ് കുറവാണ്. ഹൈറേഞ്ച് മുളക് കലര്‍ത്തി വില്‍പ്പന നടത്തുന്ന പൗഡര്‍ യൂണിറ്റുകള്‍ കുരുമുളക് കാര്‍ഷിക മേഖലയില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 487 രൂപയാണ്.

ഉത്പാദന മേഖലയില്‍ ഇന്ന് നടന്ന ഏലക്ക ലേലത്തിന് എത്തിയ ചരക്കില്‍ ഏതാണ്ട് 99 ശതമാനവും വിറ്റഴിഞ്ഞു. ഉത്പന്നത്തിന് വാങ്ങലുകാരില്‍ നിന്നുള്ള ഡിമാന്റ് ശക്തമായതിനാല്‍ കയറ്റുമതി മേഖലയുടെ ഈസ്റ്റര്‍ ബയ്യിങ് അവസാനിക്കും വരെ ഏലം കരുത്ത് നിലനിര്‍ത്താന്‍ ഇടയുണ്ട്. പുതിയ ഏലക്ക വരവിന് മാസങ്ങള്‍ തന്നെ കാത്തിരിക്കേണ്ട അവസ്ഥ മുന്‍ നിര്‍ത്തി ഉത്തരേന്ത്യയും വന്‍തോതില്‍ ഏലക്കയില്‍ താല്‍പര്യം കാണിക്കുന്നുണ്ട്. മികച്ചയിനങ്ങള്‍ക്ക് കിലോ 2114 രൂപയിലും, ശരാശരി ഇനങ്ങള്‍ക്ക് 1471 രൂപയിലും ലേലം നടന്നു.

റബര്‍ വില വീണ്ടും ഉയര്‍ന്നു

രാജ്യാന്തര റബര്‍ വില വീണ്ടും ഉയര്‍ന്നതോടെ കാര്‍ഷിക മേഖല കൈവശമുള്ള ഷീറ്റും ഒട്ടുപാലും ലാറ്റക്സും ഉയര്‍ന്ന വിലയ്ക്ക് വേണ്ടി പിടിമുറുക്കി. വരള്‍ച്ച രൂക്ഷമായതിനാല്‍ സംസ്ഥാനത്ത് റബര്‍ ടാപ്പിങ് പൂര്‍ണമായി സ്തംഭിച്ചതിനാല്‍ ടയര്‍ നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തുമെന്ന വിശ്വാസത്തിലാണ് സ്റ്റോക്കിസ്റ്റുകളും. ബാങ്കോക്കില്‍ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് കിലോ 146 രൂപയിലും കൊച്ചി, കോട്ടയം വിപണികളില്‍ 145 രൂപയിലുമാണ്.ഉത്പാദന മേഖലയില്‍ ഇന്ന് നടന്ന ഏലക്ക ലേലത്തിന് എത്തിയ ചരക്കില്‍ ഏതാണ്ട് 99 ശതമാനവും വിറ്റഴിഞ്ഞു


Full View


Tags:    

Similar News