പ്രമാര പ്രൊമോഷൻ: അരങ്ങേറ്റം 76% പ്രീമിയത്തോടെ

സരോജ ഫർമാ ലിസ്റ്റിംഗ് 22% നഷ്ടത്തോടെ

Update: 2023-09-13 05:28 GMT

പ്രൊമോഷണൽ ഉൽപ്പന്നങ്ങളുടെയും സമ്മാന ഇനങ്ങളുടെയും ചെറുകിട ഇടത്തരം സംഭരംഭമായ പ്രമാര പ്രൊമോഷൻസ് 76 ശതമാനം പ്രീമിയതോടെ 111 രൂപയില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 64 രൂപയായിരുന്നു.

മുംബൈ ആസ്ഥാനമായുള്ള കമ്പനി എഫ്എംസിജി, ക്യുഎസ്ആർ, ഫാർമ, പാനീയ കമ്പനികൾ, ആൽക്കഹോൾ, കോസ്മെറ്റിക്, ടെലികോം, മീഡിയ തുടങ്ങിയ മേഖലകളിലെ ഉപഭോക്താക്കൾക്കായി പ്രൊമോഷണൽ ഉൽപ്പന്നങ്ങളുടെയും ഗിഫ്റ്റ് ഇനങ്ങളുടെയും ആശയം, ആശയവൽക്കരണം, രൂപകൽപ്പന, നിർമ്മാണം, വിപണനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു.

സരോജ ഫർമാ ലിസ്റ്റിംഗ് 22% നഷ്ടത്തോടെ

മുംബൈ ആസ്ഥാനമായുള്ള ചെറുകിട ഇടത്തരം സംരംഭവും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ നിർമാതാക്കളുമായ സരോജ ഫാർമ ഇൻഡസ്ട്രീസ്  65  രൂപയില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 84 രൂപയേക്കാള്‍ 22 ശതമാനം കുറഞ്ഞായിരുന്നു ലിസ്റ്റിംഗ്. 

എപിഐ (ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവ) നിർമ്മാണത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്ന സരോജ ഫാർമ, പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനും  കടങ്ങൾ തിരിച്ചടയ്ക്കുന്നതിനും ഇഷ്യൂ തുക വിനിയോഗിക്കും. ആൻഹെൽമിന്റിക്‌സ് ഹ്യൂമൻ ട്രോപ്പിക്കൽ, വെറ്റിനറി മെഡിസിൻ എന്നിവ ചെലവ് കുറഞ്ഞ രീതിയിൽ നിർമിക്കാനും പദ്ധതിയുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലായിരിക്കും ഈ നിർമാണ യൂണിറ്റ്.

Tags:    

Similar News