ഓഹരി വിപണികളില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും നേട്ടം

  • പവർ, യൂട്ടിലിറ്റി ഓഹരികളുടെ ആവശ്യകതയില്‍ മുന്നേറ്റം
  • എഫ്‌ഐഐ 412.27 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തി
  • ബജാജ് ഫിനാൻസ് 2.38% വരെ മുന്നേറി

Update: 2023-04-25 11:18 GMT

മുന്‍നിര കമ്പനികൾ മികച്ച പാദഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പവർ, യൂട്ടിലിറ്റി ഓഹരികളുടെ ആവശ്യകത ഉയര്‍ന്നതോടെ ഇക്വിറ്റി ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ടാം സെഷനിലും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എങ്കിലും, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും ആഗോള ഇക്വിറ്റികളിലെ തണുപ്പന്‍ പ്രവണതയും നേട്ടത്തെ പരിമിതപ്പെടുത്തിയതായി ട്രേഡേർസ് നിരീക്ഷിക്കുന്നു.

ഏറെ ചാഞ്ചാട്ടം പ്രകടമാക്കിയ വ്യാപര ദിവസത്തിനൊടുവില്‍, 30-ഷെയർ ബിഎസ്ഇ സെൻസെക്സ് 74.61 പോയിന്റ് അല്ലെങ്കിൽ 0.12% ഉയർന്ന് 60,130.71 ൽ എത്തി. പകൽ സമയത്ത്, ഇത് 60,268.67 എന്ന ഉയർന്ന നിലയിലും 60,202.77 എന്ന താഴ്ന്ന നിലയിലും എത്തി. ബ്രോഡ് എൻഎസ്ഇ നിഫ്റ്റി 25.85 പോയിന്റ് അഥവാ 0.15 % ഉയർന്ന് 17,769.25 ൽ വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്‌സില്‍ ബജാജ് ഫിനാൻസ് 2.38% വരെ മുന്നേറി, ബജാജ് ഫിൻസെർവ് 2.11% ഉയർന്നു, ഇൻഡസ്ഇൻഡ് ബാങ്ക് 1.66 % ഉയര്‍ന്നപ്പോള്‍ ഭാരതി എയർടെൽ, എസ്ബിഐ, എൽ ആൻഡ് ടി എന്നിവ യഥാക്രമം 1.60 ശതമാനം, 1.28 ശതമാനം, 0.92 ശതമാനം വർധിച്ചു.

എച്ച്‌ഡിഎഫ്‌സി, ടെക് മഹീന്ദ്ര, സൺ ഫാർമ, വിപ്രോ, ആക്‌സിസ് ബാങ്ക് എന്നിവയാണ് പ്രധാനമായും ഇടിവ് പ്രകടമാക്കിയത്. വിശാലമായ വിപണിയിൽ, ബിഎസ്ഇ മിഡ്ക്യാപ് ഗേജ് മാറ്റമില്ലാതെ തുടരുകയും സ്മോൾക്യാപ് സൂചിക 0.19 ശതമാനം ഉയരുകയും ചെയ്തു.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 412.27 കോടി രൂപയുടെ ഓഹരികൾ അറ്റ വില്‍പ്പന നടത്തി.

ഏഷ്യയിലെ മറ്റിടങ്ങളിൽ, ഷാങ്ഹായ്, സിയോൾ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ ഓഹരി വിപണികൾ നഷ്ടത്തിലായപ്പോൾ ടോക്കിയോ നേട്ടമുണ്ടാക്കി. മിഡ് സെഷൻ ഡീലുകളിൽ യൂറോപ്പിലെ ഇക്വിറ്റി എക്സ്ചേഞ്ചുകൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസിലെ വിപണികൾ സമ്മിശ്രമായ തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര എണ്ണ വിലയുടെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.29 ശതമാനം ഇടിഞ്ഞ് ബാരലിന് 82.49 ഡോളറിലെത്തി.

Tags:    

Similar News