ആർആർ കാബെൽ 1180 രൂപയിൽ ലിസ്റ്റ് ചെയ്തു

  • 14 ശതമാനം പ്രീമിയതോടെ ലിസ്റ്റിംഗ്
  • ഇഷ്യൂ വില ഓഹറിയൊന്നിന് 1035 രൂപയിരുന്നു

Update: 2023-09-20 07:04 GMT

വിവിധ ആവശ്യങ്ങള്‍ക്കുള്ള വിവിധതരം കേബിൾ നിർമിക്കുന്ന ആർആർ കാബെൽ പതിനാല് ശതമാനം പ്രീമിയത്ടെതോ 1,180 രൂപയില്‍ അരങ്ങേറ്റം കുറിച്ചു. ഇഷ്യൂ വില1,035 രൂപയായിരുന്നു.

ഇഷ്യൂ  വഴി 1,964.01 കോടി രൂപ സമാഹരിച്ചു.180 കോടി രൂപയുടെ പുതിയ  ഓഹരികളും പ്രൊമോട്ടർമാരുടെയും നിക്ഷേപകരുടെയും 1784 കോടി രൂപ മൂല്യമുള്ള 1.72 കോടി ഓഹരികളുടെ ഓഫർ ഫോർ സൈലും ഉൾപെട്ടതായിരുന്നു ഇഷ്യൂ. ഇഷ്യൂവിൽ നിന്നുള്ള തുകയിൽ 136 കോടി രൂപയുടെ കടം തിരിച്ചടയ്ക്കുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും.

ആർആർ കേബൽ ബ്രാൻഡിന് കീഴിലാണ് വയറുകളുടെയും കേബിൾ ഉൽപ്പന്നങ്ങളുടെയും നിർമ്മാണം, വിപണനം, വിൽപ്പന. ലൂമിനസ് ഫാൻസ് ആൻഡ് ലൈറ്റ്സ് ബ്രാൻഡിന് കീഴിലാണ് ഫാനുകളും ലൈറ്റുകളും കമ്പനി വിതരണം നടത്തുന്നത്.

സിഗ്നേച്ചര്‍ ഗ്ലോബല്‍ ഇഷ്യൂ ആരംഭിച്ചു

എച്ച്‌ഡിഎഫ്‌സി ക്യാപിറ്റലിന്റെയും ഐഎഫ്‌സിയുടെയും പിന്തുണയുള്ള സിഗ്‌നേച്ചർ ഗ്ലോബൽ സെപ്തംബർ 20-ന് തുടങ്ങുന്ന ഐപിഒയിലൂടെ 730 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യംവെക്കുന്നത്. ഓഫർ സെപ്റ്റംബർ 22ന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 366-385 രൂപയാണ്. ഒക്‌ടോബർ മൂന്നിന് ഇഷ്യൂ അവസാനിക്കും.

603 കോടി രൂപ വരെയുള്ള പുതിയ ഓഹരികളും 127 കോടി രൂപ വരെയുള്ള ഓഫർ ഫോർ സെയിലും ഐപിഒയില്‍ ഉള്‍പ്പെടുന്നു. കിട്ടുന്ന തുകയുടെ ഭൂരിഭാഗവും കടബാധ്യത കുറയ്ക്കാൻ ഉപയോഗിക്കും. ഗുരുഗ്രാം ആസ്ഥാനമായുള്ള സിഗ്നേച്ചർ ഗ്ലോബൽ അഫോഡബിള്‍ ഭവന വിഭാഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

സായി സിൽക്‌സ്

ഇഷ്യു സെപ്റ്റംബർ 20-ന് ആരംഭിച്ചു 22-ന് അവസാനിക്കും. ഈ മാസം വിപണിയിലെത്തുന്ന ഒമ്പതാമത്തെ ഇഷ്യൂ ആണിത്. ഒക്‌ടോബർ നാലിന് ബിഎസ്ഇയിലും എൻഎസ്ഇയിലും ഓഹരികൾ ലിസ്റ്റ് ചെയ്യും.

തെലുങ്കാന ആസ്ഥാനമായുള്ള എത്‌നിക് അപ്പാരൽ റീട്ടെയ്‌ലർ സായി സിൽക്‌സ് കലാമന്ദിർ കന്നി പബ്ളിക് ഇഷ്യുവിലൂടെ 1200 കോടി സ്വരൂപിക്കും. രണ്ടു രൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യു പ്രൈസ് ബാന്‍ഡ് 210-222 രൂപയാണ്. കുറഞ്ഞത് 67 ഓഹരികൾക്ക് അപേക്ഷിക്കണം.

600 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടർ ഗ്രൂപ്പിന്റെ 2,70,72,000 ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് ഇഷ്യൂ. 

Tags:    

Similar News