ആദ്യഘട്ട വ്യാപാരത്തിൽ നേട്ടത്തോടെ തുടങ്ങി സൂചികകൾ

11.15 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 184.76 പോയിന്റ് നേട്ടത്തിൽ 57,711.86 ലും നിഫ്റ്റി 56.20 പോയിന്റ് ഉയർന്ന് 17,001.25 ലുമാണ് വ്യപാരം ചെയുന്നത്.

Update: 2023-03-27 05:54 GMT

യു എസ് വിപണിയിലെ മുന്നേറ്റവും, റിലയൻസ് , എച്ച് ഡിഎഫ് സി ബാങ്ക് എന്നി ഓഹരികളിൽ ഉള്ള നേട്ടവും സൂചികകൾ നേട്ടത്തോടെ ആരംഭിക്കുന്നതിനു കാരണമായി.

പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 137.55 പോയിന്റ് ഉയർന്ന് 57,664.65 ലും നിഫ്റ്റി 46.05 പോയിന്റ് വർധിച്ച് 16,991.10 ലുമെത്തി.

11.15 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 184.76 പോയിന്റ് നേട്ടത്തിൽ 57,711.86 ലും നിഫ്റ്റി 56.20 പോയിന്റ് ഉയർന്ന് 17,001.25 ലുമാണ് വ്യപാരം ചെയുന്നത്. 

സെൻസെക്സിൽ, പവർ ഗ്രിഡ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, അൾട്രാ ടെക്ക് സിമന്റ്, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമ, ടെക്ക് മഹീന്ദ്ര, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ നേട്ടത്തിലായി.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നഷ്ടത്തിലാണ്.

ഏഷ്യൻ വിപണിയിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവിടങ്ങളിൽ ചുവപ്പിലാണ് വിപണികൾ വ്യാപാരം ചെയുന്നത്. ജപ്പാനിൽ നേട്ടത്തോടെയാണ് തുടരുന്നത് .

യു എസ് വിപണി വെള്ളിയാഴ്ച ലാഭത്തിലാണ് വ്യാപരം അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച സെൻസെക്സ് 398.18 പോയിന്റ് കുറഞ്ഞ് 57,527.10 ലും, നിഫ്റ്റി 131.85 പോയിന്റ് നഷ്ടത്തിൽ 16,945.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.09 ശതമാനം കുറഞ്ഞ് ബാരലിന് 74.92 ഡോളറായി. വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 1,720.44 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു

Tags:    

Similar News