സെൻസെക്സ് 346 പോയിന്റ് നേട്ടത്തിൽ, നിഫ്റ്റി 17,100 മറികടന്നു

സെൻസെക്സ് 346.37 പോയിന്റ് വർധിച്ച് 57,960.09 ലും നിഫ്റ്റി 129 പോയിന്റ് നേട്ടത്തിൽ 17,080.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

Update: 2023-03-29 12:05 GMT

ആഗോള വിപണികളിലെ ശക്തമായ പ്രവണതയും, വിദേശ നിക്ഷേപവും വിപണി മുന്നേറുന്നതിനു സഹായിച്ചു. സെൻസെക്സ് 346 പോയിന്റോളം ഉയർന്നപ്പോൾ നിഫ്റ്റി 17,100 എന്ന നില ഭേദിച്ചു. റീയൽറ്റി, കമ്മോഡിറ്റീസ്, ഓട്ടോ മൊബൈൽ ഓഹരികളിൽ മുന്നേറ്റവും വിപണിയിൽ അനുകൂലമായി.

സെൻസെക്സ് 346.37 പോയിന്റ് വർധിച്ച് 57,960.09 ലും നിഫ്റ്റി 129 പോയിന്റ് നേട്ടത്തിൽ 17,080.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 510 .48 പോയിന്റ് വർധിച്ച് 58124 .20 ലെത്തിയിരുന്നു.

സെൻസെക്സിൽ എച്ച് സിഎൽ ടെക്‌നോളജീസ്, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, എൻടിപിസി, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിൻസേർവ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ ലാഭത്തിൽ അവസാനിച്ചു.

ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിലായിരുന്നു.

ഏഷ്യൻ വിപണിയിൽ സിയോൾ, ജപ്പാൻ, ഹോങ്കോങ് എന്നിവ ലാഭത്തിലും, ഷാങ്ഹായ് നഷ്ടത്തിലുമാണ് അവസാനിച്ചത്.

ഉച്ച കഴിഞ്ഞുള്ള സെഷനിൽ നേട്ടത്തോടെയാണ് യൂറോപ്യൻ വിപണികൾ വ്യാപാരം ചെയ്തിരുന്നത്. ചൊവ്വാഴ്ച യു എസ് വിപണി നഷ്ടത്തിലാവസാനിച്ചിരുന്നു.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.38 ശതമാനം കുറഞ്ഞ് ബാരലിന് 78.95 ഡോളറായി.

വിദേശ നിക്ഷേപകരെ ചൊവ്വാഴ്ച 1,531.31 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

Tags:    

Similar News