മൂന്ന് എസ് എം ഇ ഇഷ്യൂകൾക്ക് ഇന്ന് തുടക്കം

  • മെസൺ വാൽവ്സ് ഇന്ത്യ ലിമിറ്റഡ്
  • ജിവൻറാം ഷിയോഡുത്രൈ ഇൻഡസ്ട്രീസ്
  • യൂണിഹെൽത്ത് കൺസൾട്ടൻസി ലിമിറ്റഡ്

Update: 2023-09-08 07:19 GMT


സെപ്റ്റംബര്‍  എട്ടിന് മൂന്ന് എസ്എംഇ കമ്പനികള്‍ പബ്ളിക് ഇഷ്യുമായി വിപണിയിലെത്തുകയാണ്. മുന്നു കമ്പനികളുടേയും ഇഷ്യു 12 -ന് അവസാനിക്കും.  സെപ്റ്റംബര്‍ 21 -ന്  ഓഹരികള്‍ എക്സേചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.

മെസൺ വാൽവ്സ് ഇന്ത്യ ലിമിറ്റഡ്

 വാല്‍വ് നിർമാണക്കമ്പനിയായ മെസൺ വാൽവ്സ് ഇന്ത്യ ലിമിറ്റഡ് ഇഷ്യൂ  സെപ്റ്റംബർ 8-ന് ആരംഭിച്ചു. 12-ന് അവസാനിക്കും

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 102 രൂപയാണ് വില. കുറഞ്ഞത് 1200 ഓഹരികൾക്കായി അപേക്ഷിക്കണം. ഇഷ്യു വഴി 31.09 കോടി രൂപയാണ് സ്വരൂപിക്കുക. ഓഹരികള്‍ ബിഎസ്ഇ എസ്എംഇയിൽ സെപ്റ്റംബർ 21-ന് ലിസ്റ്റ് ചെയ്യും.

ബ്രിജേഷ് മാധവ് മനേരിക്കർ, സ്വരൂപ് രഘുവീർ നടേക്കർ, വിവേകാനന്ദ് മാരുതി റെഡേക്കർ, ഇന്ത്യ ഫ്യൂച്ചറിസ്റ്റിക് മറൈൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

സാൻഡർ മേസൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു മെസോൺ വാൽവ്സ് ഇന്ത്യ ലിമിറ്റഡ് ആഭ്യന്തര, അന്തർദേശീയ വിപണികളിലെ വ്യവസായങ്ങൾക്ക് വാൽവുകൾ, ആക്യുവേറ്ററുകൾ, സ്‌ട്രെയിനറുകൾ, റിമോട്ട് കൺട്രോൾ വാൽവ് സിസ്റ്റങ്ങൾ എന്നിവയുടെ വിതരണക്കാരാണ്.

മഹാരാഷ്ട്രയിലെ പൂനെയിലെ ഖേഡിലെ ഭാംബോലിയിലാണ് കമ്പനിയുടെ നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. ഡെൻമാർക്ക്, ജർമ്മനി, പോളണ്ട്, ദക്ഷിണ കൊറിയ, നെതർലാൻഡ്‌സ്, സ്വീഡൻ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും  ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ദാദ്ര നഗർ ഹവേലി, ഡൽഹി, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

ജിവൻറാം ഷിയോഡുത്രൈ ഇൻഡസ്ട്രീസ്

ജീവൻറാം ഷിയോഡുത്രൈ ഇൻഡസ്ട്രീസ്  ഇഷ്യുവഴി17 . 07 കോടി രൂപ സമാഹരിക്കും. പത്തു രൂപ മുഖവിലയുള്ള   ഓഹരിക്ക് 23  രൂപയ്ക്കാണ് നല്കുന്നത്. കുറഞ്ഞത് 6000 ഓഹരികൾക്കായി അപേക്ഷിക്കണം.  ഓഹരികൾ എൻഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.

അലോക് പ്രകാശ്, അനുപമ പ്രകാശ്, ഗ്യാൻ പ്രകാശ്, അലോക് പ്രകാശ് എച് യുഎഫ് എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂ തുക കടം തിരിച്ചടവ്, പ്രവർത്തന മൂലധനം, മറ്റ് പൊതു കോർപ്പറേറ്റ് ആവിശ്യങ്ങൾ തുടങ്ങിയവയ്ക്കാണ് ഇഷ്യു തുക ഉപയോഗിക്കുക.

 കമ്പനി   വ്യാവസായികാവശ്യത്തിനുള്ള വസ്ത്രങ്ങളും കയ്യുറകളും സുരക്ഷാ വസ്ത്രങ്ങളും നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. പശ്ചിമ ബംഗാളിലെ  ബരുയിപൂർ, നന്ദൻകാനൻ, ഫാൽറ്റ സെസ്  എന്നിവിടങ്ങളിൽ നിർമ്മാണ യൂണിറ്റുകളുണ്ട്.

യൂണിഹെൽത്ത് കൺസൾട്ടൻസി ലിമിറ്റഡ്

 മുംബൈ യൂണിഹെൽത്ത് കൺസൾട്ടൻസി 56.55 കോടി രൂപയാണ് ഇഷ്യു വഴി സ്വരൂപിക്കുന്നത്.   പ്രൈസ് ബാന്‍ഡ് 126 - 132  രൂപ. കുറഞ്ഞത് 1000 ഓഹരികൾക്ക് അപേക്ഷിക്കണം. ഓഹരികൾ സെപ്റ്റംബർ 21-ന് എൻഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.

ഡോ. അനുരാഗ് ഷായും ഡോ. അക്ഷയ് പർമറുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

കമ്പാല, ഉഗാണ്ടയിലെ സംയുക്ത സംരംഭമായ വിക്ടോറിയ ഹോസ്പിറ്റൽ ലിമിറ്റഡ് (വിഎച്ച്എൽ) വിപുലീകരണത്തിനും പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും നൈജീരിയയിലെ യുഎംസി  ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡ് എന്ന സംയുക്ത സംരംഭത്തിലെ നിക്ഷേപം, വിപുലീകരണത്തിനും ടാൻസാനിയയിലെ ബയോഹെൽത്ത് ലിമിറ്റഡ് നിക്ഷേപം വിപുലീകരണത്തിനും അതിന്റെ മൂലധന ചെലവ് ആവശ്യകതകൾക്കും ഇഷ്യൂ തുക ഉപയോഗിക്കും  

Tags:    

Similar News