ഒലെ നഷ്ടം 36% ഉയര്‍ന്ന് 1522 കോടിയില്‍

  • സംയോജിത വരുമാനം 983.2 കോടി രൂപയില്‍നിന്ന് 1970.4 കോടി രൂപയായി
  • 2021-22-ല്‍ കമ്പനി വിറ്റത് 14403 സ്‌കൂട്ടറുകള്‍
  • പുറത്തുവിട്ട ഫലം 2021 -22 ലേത്

Update: 2023-08-11 05:42 GMT

ഭവിഷ് അഗര്‍വാളിന്റെ റൈഡിംഗ് ആപ് കമ്പനിയായ ഒല 2022 മാര്‍ച്ചിലവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ വരുമാനത്തില്‍ ഇരട്ടിയോളം വളര്‍ച്ചയുണ്ടാക്കിയെങ്കിലും നഷ്ടവും കുതിച്ചുയുര്‍ന്നു.

ഒലയുടെ പേരന്റ് കമ്പനിയായ എഎന്‍ഐ ടെക്‌നോളജീസിന്റെ സംയോജിത വരുമാനം 983.2 കോടി രൂപയില്‍നിന്ന് 1970.4 കോടി രൂപയായെങ്കിലും നഷ്ടം 1116.6 കോടി രൂപയില്‍നിന്ന് 36 ശതമാനം ഉയര്‍ച്ചയോടെ 1522.3 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം ചെലവ് 2007.1 കോടി രൂപയില്‍നിന്ന് 33662.1 കോടി രൂപയായി.

ഗ്രൂപ്പില്‍തന്നെയുള്ള ഒല ഇലക്ട്രിക് വാഹനത്തിന്റെ വരുമാനം 373.42 കോടി രൂപയിലെത്തി. 2021-ലാണ് കമ്പനി ഇലക്ട്രിക്ക് സ്്കൂട്ടര്‍ വില്‍പ്പന തുടങ്ങിയത്. ഇതോടെ കമ്പനിയുടെ നഷ്ടം 784.15 കോടി രൂപയിലെത്തി.കമ്പനി 2021-22-ല്‍ 14403 സ്‌കൂട്ടറുകള്‍ വിറ്റു. ഈ മേഖലയില്‍ മത്സരം വര്‍ധിക്കുകയാണ്.

കമ്പനി 2021-22ലെ ഫലമാണ് പുറത്തുവിട്ടിട്ടുള്ളത്. ഇനി 2022-23 വര്‍ഷത്തെ കണക്കുകള്‍ പുറത്തുവരാനുണ്ട്.

Tags:    

Similar News