സെന്‍സെക്സ് 65,000 ന് താഴെ

  • തുടക്ക വ്യാപാരത്തില്‍ 461.48 പോയിന്റ് ഇടിവ്
  • നിഫ്റ്റിയും ഗണ്യമായ ഇടിവില്‍ തുടരുന്നു
  • ആഗോള സാഹചര്യങ്ങളും നെഗറ്റിവ്

Update: 2023-08-14 04:51 GMT

ഇന്ന് രാജ്യത്തെ ആഭ്യന്തര ഓഹരി വിപണികള്‍ വ്യാപാരം ആരംഭിച്ചത് വലിയ ഇടിവില്‍. തുടക്കത്തില്‍ സെൻസെക്‌സ് 461.48 പോയിന്റ് ഇടിഞ്ഞ് 64,861.17 എന്ന നിലയിലെത്തി. നിഫ്റ്റി 154.1 പോയിന്റ് താഴ്ന്ന് 19,274.20 ൽ എത്തി. ആര്‍ബിഐ നയപ്രഖ്യാപനങ്ങള്‍ കഴിഞ്ഞ സെഷനുകളില്‍ വിപണിയെ തളര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ ജൂണില്‍ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞുവെന്ന കണക്കും പുറത്തുവന്നിരുന്നു. ഇതിന്‍റെ പ്രതിഫലനമാണ് വിപണികളെ തുടക്കത്തില്‍ തന്നെ ഉലച്ചത്. ആഗോള വിപണി പ്രവണതകളും നെഗറ്റിവ് തലത്തിലാണ്.

പിന്നീട് ഇരുവിപണികളും തിരിച്ചുവരവും ചാഞ്ചാട്ടവും പ്രകടമാക്കുന്നുണ്ട്. ജൂലൈയിലെ റീട്ടെയില്‍ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ പുറത്തുവരുന്നത് ഇന്നത്തെ വിപണിയിലെ തുടര്‍ചലനങ്ങളെ നിശ്ചയിക്കും. 

സെൻസെക്‌സ് പാക്കിൽ, ടാറ്റ മോട്ടോഴ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, പവർ ഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് പ്രധാനമായും ഇടിവിലുള്ളത്. സൺ ഫാർമയും നെസ്‌ലെയും നേട്ടത്തിലായിരുന്നു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവ് ആയാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ മിക്കവാറും നഷ്ടത്തിലാണ് അവസാനിച്ചത്. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 3,073.28 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

" ഡോളർ സൂചിക 103 ആയി ഉയർന്നതും  10 വർഷത്തെ യുഎസ് ബോണ്ട് വരുമാനം 4.18 ആയി ഉയർന്നതും വളർന്നുവരുന്ന വിപണികളിലേക്കുള്ള മൂലധന പ്രവാഹത്തിന് നെഗറ്റീവ് ആണ്. കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയ 3,073 കോടി രൂപയുടെ എഫ്‍പിഐ വിൽപ്പന ഇതുമായി പൊരുത്തപ്പെടുന്നതാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.85 ശതമാനം ഇടിഞ്ഞ് ബാരലിന് 86.07 ഡോളറിലെത്തി. 

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 3,073.28 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.ബിഎസ്ഇ ബെഞ്ച്മാർക്ക് വെള്ളിയാഴ്ച 365.53 പോയിന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 65,322.65 ൽ എത്തി. നിഫ്റ്റി 114.80 പോയിന്റ് അഥവാ 0.59 ശതമാനം ഇടിഞ്ഞ് 19,428.30 ൽ അവസാനിച്ചു.


Tags:    

Similar News