ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് സ്റ്റോക്കിന് 4 % ഉയര്‍ച്ച

Update: 2023-10-05 06:52 GMT

ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിലെ വൈദ്യുതി വ്യാപാരത്തില്‍ സെപ്റ്റംബറില്‍ 13 ശതമാനം വര്‍ധനയോടെ 9147 ദശലക്ഷം യൂണിറ്റിലെത്തി. ഈ അറിയിപ്പിനെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില നാലു ശതമാനം വര്‍ധനയോടെ ഒക്ടോബര്‍ അഞ്ചിന് 135.25 രൂപയിലെത്തി. ഇപ്പോള്‍ ( ഉച്ചയ്ക്ക് 12-ന്) 132 രൂപ ചുറ്റളവിലാണ് ഇതിന്റെ വ്യാപാരം.

രാജ്യത്തിന്റെ വൈദുതി ഉപയോഗം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ 127 ബില്ല്യണ്‍ യുണിറ്റില്‍നിന്ന് ഈ സെപ്റ്റംബറില്‍ 140 ബില്ല്യണ്‍ യൂണിറ്റായി വര്‍ധിച്ചതായി കമ്പനി അറിയിച്ചു.

കമ്പനിയുടെ സെപ്റ്റംബര്‍ മാസത്തെ വ്യാപാരത്തില്‍ 230 ദശലക്ഷം ഗ്രീന്‍ എനര്‍ജിയും ഉള്‍പ്പെടുന്നു.

വൈദുതി,പുനരുപയോഗ ഊര്‍ജം എന്നിവയുടെ വ്യാപാരത്തിനുള്ള ഓട്ടോമാറ്റഡ്‌ട്രേഡിങ്ങ് പ്ലാറ്റ്‌ഫോമാണ് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്.

Tags:    

Similar News