ടോപ്‌ടെന്നില്‍ നാല് കമ്പനികളുടെ എംക്യാപില്‍ വര്‍ധന; നേട്ടം 95,000 കോടി കവിഞ്ഞു

ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Update: 2025-11-02 07:41 GMT

മികച്ച 10 മൂല്യമുള്ള നാല് കമ്പനികളുടെ വിപണി മൂല്യം 95,447.38 കോടി രൂപ വര്‍ദ്ധിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ടോപ്-10 കമ്പനികളില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ മൂല്യത്തില്‍ നിന്ന് 91,685.94 കോടി രൂപയുടെ ഇടിവ് നേരിട്ടു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 47,431.32 കോടി രൂപ ഉയര്‍ന്ന് 20,11,602.06 കോടി രൂപയിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 30,091.82 കോടി രൂപ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് അതിന്റെ മൂല്യം 8,64,908.87 കോടി രൂപയായി.

ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം (എംക്യാപ്) 14,540.37 കോടി രൂപ ഉയര്‍ന്ന് 11,71,554.56 കോടി രൂപയിലും എല്‍ഐസിയുടെ വിപണി മൂലധനം 3,383.87 കോടി രൂപ ഉയര്‍ന്ന് 5,65,897.54 കോടി രൂപയിലുമെത്തി.

അതേസമയം, ബജാജ് ഫിനാന്‍സിന്റെ മൂല്യം 29,090.12 കോടി രൂപ ഇടിഞ്ഞ് 6,48,756.24 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 21,618.9 കോടി രൂപ ഇടിഞ്ഞ് 9,61,127.86 കോടി രൂപയായി.

ഇന്‍ഫോസിസിന്റെ മൂല്യം 17,822.38 കോടി രൂപ ഇടിഞ്ഞ് 6,15,890 കോടി രൂപയിലെത്തി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 11,924.17 കോടി ഇടിഞ്ഞ് 5,79,561.93 കോടി രൂപയിലെത്തി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 9,547.96 കോടി രൂപ കുറഞ്ഞ് 15,18,679.14 കോടി രൂപയായി. ടിസിഎസിന്റെ വിപണി മൂല്യം 1,682.41 കോടി രൂപ കുറഞ്ഞ് 11,06,338.80 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി എന്നിവയുണ്ട്. 

Tags:    

Similar News