സ്റ്റീൽ കരുത്തിൽ ഡീം റോൾ ലിസ്റ്റിംഗ്; സെനിത്ത് ഡ്രഗ്സിന്‌ 40% പ്രീമിയം

    Update: 2024-02-27 07:32 GMT

    സ്റ്റീൽ, അലോയ് റോളുകൾ നിർമ്മിക്കുന്ന ഡീം റോൾ ടെകിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്ന 129 രൂപയിൽ നിന്നും 55.04 ശതമാനം പ്രീമിയത്തോടെ 200 രൂപയ്ക്കാണ്  ഓഹരികളുടെ അരങ്ങേറ്റം. ഓഹരിയൊന്നിന് ലഭിച്ചത് 71 രൂപയുടെ നേട്ടം. ഇഷ്യൂ വഴി കമ്പനി 29.26 കോടി രൂപ സമാഹരിച്ചു.

    ഇഷ്യൂ തുക ഗുജറാത്തിലെ മെഹ്‌സാനയിലുള്ള നിർമ്മാണ കേന്ദ്രത്തിൻ്റെ വിപുലീകരണത്തിനായുള്ള ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

    ജ്യോതി പ്രസാദ് ഭട്ടാചാര്യയും ദേവ് ജ്യോതിപ്രസാദ് ഭട്ടാചാര്യയുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

    2003ൽ സ്ഥാപിതമായ ഡീം റോൾ ടെക് ലിമിറ്റഡ് യുഎസ്എ, ജർമ്മനി, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഒമാൻ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 10 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2023 വരെയുള്ള കണക്കനുസരിച്ച് കമ്പനി 340 ആഭ്യന്തര ഉപഭോക്താക്കൾക്കും 30 വിദേശ ഉപഭോക്താക്കൾക്കും സേവനം നൽകുന്നുണ്ട്.

    കമ്പനിക്ക് മൂന്ന് നിർമ്മാണ യൂണിറ്റുകളുണ്ട്, ഗുജറാത്തിലെ മെഹ്‌സാനയിലും അഹമ്മദാബാദിലും പശ്ചിമ ബംഗാളിലെ ദാദ്പൂര്‍ ഹൂഗ്ലിയിലുമാണ് സ്ഥിതി ചെയുന്നത്. നിർമ്മാണ യൂണിറ്റിൽ എഞ്ചിനീയറിംഗ് ആൻഡ് ഡിസൈൻ, മോൾഡ്ഡ് നിർമ്മാണം, ഉരുക്കൽ, കാസ്റ്റിംഗ്, മെഷീനിംഗ്, ഡിസ്പാച്ച് എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങൾ പ്രവൃത്തിക്കുന്നുണ്ട്.

     സെനിത്ത് ഡ്രഗ്സ് 

    ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സെനിത്ത് ഡ്രഗ്‌സിന്റെ ഓഹരികൾ 39.24 ശതമാനം പ്രീമിയത്തിൽ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 79 രൂപ. ലിസ്റ്റിംഗ് വില 110 രൂപ. ഓഹരിയൊന്നിന് 31 രൂപയുടെ നേട്ടം. ഇഷ്യൂ വഴി 40.68 കോടി രൂപ കമ്പനി സമാഹരിച്ചു.

    ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങൽ, നിലവിലുള്ള നിർമാണ ബ്ലോക്കിന്റെ വിപുലീകരണം, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും

    2000-ൽ സ്ഥാപിതമായ സെനിത്ത് ഡ്രഗ്‌സ് ജനറിക് മരുന്നുകൾ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ മരുന്നുകളുടെ നിർമ്മാണത്തിലും വ്യാപാരത്തിലും സ്പെഷ്യലൈസ് ചെയുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്.

    കമ്പനിയുടെ ഉൽപ്പന്ന പോർട്ട്ഫോളിയോ:

    ഒആർഎസ് (ORS) പൊടി

    ലിക്വിഡ് ഓറലുകൾ

    ഓയിന്റ്മെന്റ്സ്

    ലിക്വിഡ് എക്സ്റ്റേണൽസ്

    Tags:    

    Similar News