വിപണിയിലുണ്ടായത് 244 മില്യണ്‍ ഡോളറിന്റെ ചോര്‍ച്ച

വിദേശ നിക്ഷേപകര്‍ ചൈനയിലേക്ക് തിരിയുന്നു

Update: 2025-09-28 05:25 GMT

ഒരാഴചയ്ക്കിടെ ഇന്ത്യന്‍ വിപണിയിലുണ്ടായത് 244 മില്യണ്‍ ഡോളറിന്റെ ചോര്‍ച്ച. ലാര്‍ജ്-ക്യാപ് ഫണ്ടുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത് 2 ബില്യണ്‍ ഡോളറെന്നും റിപ്പോര്‍ട്ട്.

മുന്‍ ആഴ്ച വിപണിയിലുണ്ടായത് 183 മില്യണ്‍ ഡോളറിന്റെ പിന്‍വലിക്കലാണ്. അതേസമയം, മിഡ്-ക്യാപ് ഫണ്ടുകളില്‍ നിന്ന് ഏകദേശം 20 മില്യണ്‍ ഡോളറിന്റെ പരിമിതമായ പിന്‍വലിക്കലുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നത് ശ്രദ്ധേയമാണ്.

ഏറ്റവും വലിയ പിന്‍വലിക്കലുണ്ടായത് യുഎസ് ആസ്ഥാനമായുള്ള ഫണ്ടുകളില്‍ നിന്നാണ.് 1 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ നിക്ഷേപകര്‍ പിന്‍വലിച്ചത്. ലക്‌സംബര്‍ഗില്‍ നിന്നുള്ള നിക്ഷേപകര്‍ 765 മില്യണ്‍ ഡോളറും ജപ്പാനില്‍ നിന്ന് 365 മില്യണ്‍ ഡോളറും പിന്‍വലിച്ചതായി എലാറ ഗ്ലോബല്‍ ലിക്വിഡിറ്റി ട്രാക്കര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്ലോബല്‍ എന്റിറ്റി മാനേജര്‍മാര്‍ നിക്ഷേപം ചൈനയിലേക്ക് തിരിച്ച് വിടുകയാണെന്നും എലാറ ഗ്ലോബല്‍ വ്യക്തമാക്കി. ചൈനീസ് വിപണിയിലെ ഇവരുടെ വിഹിതം 28.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 

Tags:    

Similar News