പ്രീമിയത്തോടെ എസ്എംഇ ലിസ്റ്റിംഗ്

  • വിഷ്ണു സൂര്യ പ്രോജക്ട്സ് ലിസ്റ്റിംഗ് 73 രൂപയിൽ
  • 32% പ്രീമിയത്തിൽ കോണ്ടോർ സ്പേസ് ലിസ്റ്റിംഗ്

Update: 2023-10-10 07:00 GMT

രണ്ടു ദിവസമായി ഓഹരി വിപണിയില്‍ ഇടിവുണ്ടായിട്ടും ലിസ്റ്റിംഗിനെത്തിയ മിക്ക എസ്എംഇ ഓഹരികളും പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്.

കോണ്ടോർ സ്പേസ് ലിമിറ്റഡ്

വാണിജ്യ ഇടങ്ങള്ർ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്തശേഷം മറ്റ് ബിസിനസുകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തു വാടകയ്ക്ക് നല്കുന്ന  കോണ്ടോർ സ്പേസ് ഓഹരികൾ  32 ശതമാനം ഉയർന്നു 122 രൂപയിൽ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു.  ഇഷ്യൂ വിലയായിരുന്നു 93 രൂപയായിരുന്നു.

2018-ലെ സ്ഥാപിതമായ കോണ്ടോർ സ്‌പേസ്, വാണിജ്യ ഇടങ്ങൾ പാട്ടത്തിനെടുക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുകൊണ്ട് സ്‌പെയ്‌സ്-എ-സേവനം മേഖലയിൽ പ്രവർത്തിച്ചു വരുന്നു. ഇഷ്യൂവഴി 15.62 കോടി രൂപ കമ്പനി സ്വരൂപിച്ചിരുന്നു.  

കമ്പനി പ്രോപ്പർട്ടി വാങ്ങുകയും വാടകയ്ക്ക് പ്രോപ്പർട്ടികൾ എടുക്കുകയും ഇടപാടുകാർക്ക് വർക്ക്‌സ്‌പേസ് ആവശ്യങ്ങള്‍ക്കായി സബ്-വാടക/സബ്-ലീസിന് നൽകുകയും ചെയ്യുന്നു. ബിസിനസ്സ് മോഡലിന് അനുയോജ്യമായ രീതിയിൽ പ്രോപ്പർട്ടി രൂപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നു. ഫർണിച്ചറുകൾ, വർക്ക്-ഡെസ്‌ക്കുകൾ, ഓപ്പൺ വർക്ക് ഏരിയ, കാബിനുകൾ, മീറ്റിംഗ്, മുറികൾ, കോൺഫറൻസ് മുറികൾ, മറ്റ് സൗകര്യങ്ങൾ തുടങ്ങിയ ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് ഇടപാടുകാർക്ക് ലഭ്യമാക്കുകയും  ചെയ്യുന്നു.

മഹാരാഷ്ട്രയിലെ നാലു സ്ഥലങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. താനെ, പൂനെ, ബാക്കി രണ്ടെണ്ണം മുംബൈയിലും സ്ഥിതി ചെയ്യുന്നു.

വിഷ്ണു സൂര്യ പ്രോജക്ട്സ് ആൻഡ് ഇൻഫ്രാ ലിമിറ്റഡ് 

വിഷ്ണു സൂര്യ പ്രോജക്ട്സ് ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായി 68 രൂപയിൽ നിന്നും 7.35 ശതമാനം ഉയർന്നു 73 രൂപക്കായിരുന്നു ലിസ്റ്റിംഗ്.

നിര്‍മ്മാണ ജോലികള്‍, മൈനിംഗ്, ടെക്നോളജി,കണ്‍സള്‍ട്ടന്‍സി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിഷ്ണു സൂര്യ പ്രോജക്ടസ് 50 കോടി രൂപ ഇഷ്യൂ വഴി സമാഹരിച്ചു.

തമിഴ്നാട്ടില്‍ ക്വാറി ഖനന പ്ലാന്റുകളുള്ള കമ്പനി, വാട്ടര്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, റെയ്ല്‍, തുടങ്ങിയ നിരവധി മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വില്ല, ബഹുനില അപ്പാര്‍ട്ടുമെന്റുകള്‍ തുടങ്ങി നിരവധി റിയല്‍ എസ്റ്റേറ്റ് പദ്ധതികളും കമ്പനി നടപ്പാക്കിവരുന്നു. സര്‍വേ, മാപ്പിംഗ് തുടങ്ങിയവയ്ക്ക് ഡ്രോണ്‍ സേവനങ്ങളും കമ്പനി നല്‍കുന്നുണ്ട്. ചെന്നൈ കേന്ദ്രമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

അറേബ്യൻ പെട്രോളിയം

ഇന്നലെ (2023 ഒക്ടോബര് 9) എൻഎസ്ഇ എമെർജിൽ അറേബ്യൻ പെട്രോളിയം ലിസ്റ്റ് ചെയ്തു. ഓഹരികൾ ഇഷ്യൂ വിലയേക്കാൾ 12 ശതമാനം ഉയർന്നാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വിലയായി 70 രൂപയേക്കാള്‍ 7 . 7 രൂപ വർധിച്ച് 77.40 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇഷ്യൂ വഴി 20.24 കോടി രൂപ കമ്പനി സ്വരൂപിച്ചു.

പ്രവർത്തന മൂലധന ആവശ്യങ്ങളും    പൊതുതു കോർപ്പറേറ്റ് ആവശ്യങ്ങളും  ഇഷ്യൂ ചെലവുകളും നിറവേറ്റുന്നതിനും ഇഷ്യൂ തുക ഉപയോഗിക്കും.

2006-ൽ സ്ഥാപിതമായ അറേബ്യൻ പെട്രോളിയം ലിമിറ്റഡ്, ഓട്ടോമൊബൈൽ, വ്യാവസായിക യന്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന സ്പെഷ്യാലിറ്റി ഓയിലുകൾ, കൂളന്റുകൾ മുതലായവ ഉൾപ്പെടെയുള്ളവ നിർമ്മിക്കുന്നു.

ഇ ഫാക്ടർ എക്സ്പീരിയൻസ്

ഒക്ടോബർ 9 -ന് ലിസ്റ് ചെയ്ത  ഇ ഫാക്ടർ എക്സ്പീരിയൻസ്  35 ശതമാനം പ്രീമിയത്തോടെ  എൻഎസ്ഇ എമർജില്‍ 115  രൂപയിലാണ്  വ്യാപാരം ആരംഭിച്ചത്.  ഇഷ്യുവില 75 രൂപയായിരുന്നു. ഇ ഫാക്ടർ എക്സ്പീരിയൻസ് ഐപിഒ വഴി 25.92 കോടി രൂപ സ്വരൂപിച്ചിരുന്നു.

സബ്സിഡിയറിയിൽ നിക്ഷേപം, പ്രവർത്തന മൂലധന ആവശ്യങ്ങള്‍, കടം തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആഴശ്യങ്ങള്‍ എന്നിവക്കായി ഉപയോഗിക്കും.

2003-ൽ സ്ഥാപിതമായ ഇ ഫാക്ടർ എക്സ്പീരിയൻസ് ലിമിറ്റഡ് ഇന്ത്യൻ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ്. ഇവന്റ് സേവനങ്ങൾ, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്ഥിരവും അർദ്ധ-സ്ഥിരവുമായ മൾട്ടിമീഡിയ ലൈറ്റ് ആൻഡ് സൗണ്ട് ഇൻസ്റ്റാളേഷനുകൾ, പ്രത്യേക ടേൺകീ ഇവന്റ് അസൈൻമെന്റുകൾ, വിവാഹ മാനേജ്മെന്റ്, സ്വകാര്യ, സാമൂഹിക ഇവന്റ് സൊല്യൂഷനുകൾ എന്നിവയുടെ മേഖലകളിൽ കമ്പനി പ്രവർത്തിക്കുന്നു.

ഡൽഹി, നോയിഡ, ജയ്പൂർ, ഒഡീഷ എന്നിവിടങ്ങളിൽ ഇ ഫാക്ടർ എക്സ്പീരിയൻസിന് സാന്നിധ്യമുണ്ട്.

സിറ്റി ക്രോപ്‌സ് അഗ്രോ

സിറ്റി ക്രോപ്‌സ് അഗ്രോ ഓഹരികൾ ബിഎസ്ഇ എസ്എംയിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്നു 25 രൂപയിൽ തന്നെയായിരുന്നു ലിസ്റ്റിംഗ്.

വിത്ത്, അരി, ഗോതമ്പ്, ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, ഇസബ്ഗോൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നു കമ്പനിയാണ് സിറ്റി ക്രോപ്‌സ് അഗ്രോ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കമ്പനിയുടെ ആസ്ഥാനം. ഇഷ്യൂ തുക വർദ്ധിച്ചുവരുന്ന പ്രവർത്തന മൂലധന ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുക.

Tags:    

Similar News