ആരോഹെഡ് ലിസ്റ്റിംഗ് വില 250 രൂപ

  • 7.3 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റിംഗ്
  • ലിസ്റ്റിംഗിന് ശേഷം രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി

Update: 2023-11-28 06:16 GMT

നവംബർ 20-ന് പ്രാഥമിക ഓഹരി വില്പനയിലൂടെ 13.00 കോടി രൂപ സംഹരിച്ച ആരോഹെഡ് സെപ്പറേഷൻ എഞ്ചിനീയറിംഗ് ബി‌എസ്‌ഇ എസ്എംഇയിൽ ഇന്ന് ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 233 രൂപയിൽ നിന്നും 7.3 ശതമാനം പ്രീമിയത്തോടെ 250 രൂപയിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഡ്രയറുകളുടെ ഉത്പാദനം, വിതരണം, ഇറക്കുമതി എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് ആരോഹെഡ്.

ഇഷ്യൂ തുക വായ്പയുടെ തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യം, പൊതു കോർപ്പറേറ്റ് ആവശ്യം എന്നിവക്കായി ഉപയോഗിക്കും.

1991-ൽ സ്ഥാപിതമായ ആരോഹെഡ് സെപ്പറേഷൻ എഞ്ചിനീയറിംഗ് വാക്വം ഡബിൾ ഡ്രം ഡ്രയർ, റോട്ടറി ഡ്രയർ, സിംഗിൾ ഡ്രം ഡ്രയർ, ഡബിൾ ഡ്രം ഡ്രയർ, പാഡിൽ ഡ്രയർ, ഫ്ലാകേർ ഡ്രയർ, തുടങ്ങിയ വിവിധ തരം ഡ്രയറുകളുടെ നിർമ്മാണത്തിലും വ്യാപാരത്തിലും കയറ്റുമതിയിലും ഏർപ്പെട്ടിരിക്കുന്നു.

എന്നാൽ, ലിസ്റ്റിംഗിന് ശേഷം 10.05 ഓടെ ആരോഹെഡ് ഓഹരികൾ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇപ്പോൾ 11.15 -ന് 237.50 രൂപയ്ക്കാണ് കമ്പനിയുടെ ഓഹരി വ്യാപാരം നടക്കുന്നത്. നിലവിൽ അഞ്ചു ശതമാനം ലോവർ സർക്യൂട്ടിൽ ലോക്ക് ചെയ്തിരിക്കുന്നു.

Tags:    

Similar News