52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ ആസ്റ്റർ: കേരള കമ്പനികളുടെ പ്രകടനം
- നേട്ടം കൈവിടാതെ വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ ഇന്നും 6.62 ശതമാനം ഉയർന്നു
ഒക്ടോബർ 25-ലെ വ്യപാരം അവസാനിക്കുമ്പോൾ ആസ്റ്റർ ഹെൽത്ത്കെയർ കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനെ അപേക്ഷിച്ച് 7.97 ശതമാനം ഉയർന്നു. ഇന്നത്തെ ഓഹരി കൈമാറ്റങ്ങൾക്കിടയിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 371.25 രൂപയിൽ ആസ്‍റ്റര്‍ ഓഹരികള്‍ എത്തിയിരുന്നു.
നേട്ടം കൈവിടാതെ വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ ഇന്നും 6.62 ശതമാനം ഉയർന്നു. ഇടവ്യാപാരത്തിനിടെ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലേക്ക് ഈ ഓഹരിയും എത്തി. ഇടിവിലായിരുന്ന ഫാക്ട് ഓഹരികൾ ഇന്ന് 2.12 ശതമാനത്തിന്റെ നേട്ടം നൽകി. ഓഹരികൾ 670.6 രൂപയിൽ ക്ലോസ് ചെയ്തു.
കേരള ആയുർവേദ നഷ്ടം തുടരുകയാണ്. ഈ ഓഹരി ഇന്ന് രണ്ടു ശതമാനം ഇടിവ് രേഖപ്പെടുത്തി 218.5 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിങ് സെക്ടറിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക്: 0.21 ശതമാനവും ധനലക്ഷ്മി ബാങ്ക്: 2.76 ശതമാനവും ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക്: 1.08 ശതമാനവും സിഎസ്ബി ബാങ്ക്: 3.49 ശതമാനവും ഇടിവ് രേഖപ്പെടുത്തി. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 4.89 ശതമാനത്തിന്റെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
