ഓട്ടോയും ധനകാര്യവും സമ്മര്‍ദത്തില്‍; സൂചികകള്‍ ഇടിവില്‍ തുടരുന്നു
- പൊതുമേഖലാ ബാങ്കുകള്‍ മികച്ച നേട്ടത്തില്‍
- ആര്‍ബിഐ നയം നിക്ഷേപകര്‍ക്ക് നിരാശ നല്‍കിയെന്ന് വിപണി സൂചന
- ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ തീരുമാന ശേഷം ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ ഇടിഞ്ഞു, സെൻട്രൽ ബാങ്ക് തുടർച്ചയായ ആറാം മീറ്റിംഗിലും പ്രധാന പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനാണ് തീരുമാനിച്ചത്. സ്വകാര്യ ബാങ്ക് ഓഹരികളാണ് ഏറ്റവും വലിയ ഇടിവ് പ്രകടമാക്കുന്നത്.
"മാതൃ വിപണിയായ യുഎസ് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു, ഇത് ഇന്ത്യയിലും പുതിയ റെക്കോഡുകൾ സുഗമമാക്കുന്നതിന് പിന്തുണ നൽകുന്നു. കാളകൾ വിപണിയെ മുന്നോട്ട് കൊണ്ടുപോകാൻ ഏത് നല്ല വാർത്തയും ഉപയോഗിക്കും. ഇവൻ്റ് സൂക്ഷ്മമായി നിരീക്ഷിക്കും. ഇന്ന് റിസർവ് ബാങ്ക് പറയുന്നതായിരിക്കും. നിരക്ക് നടപടികളൊന്നും ഇന്ന് പ്രതീക്ഷിക്കുന്നില്ല, പക്ഷേ സെൻട്രൽ ബാങ്കിൽ നിന്നുള്ള അഭിപ്രായങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കും. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പോസിറ്റീവ് അഭിപ്രായങ്ങള്‍ വിപണികൾക്ക് അനുകൂലമായിരിക്കും, ” പ്രീമാര്‍ക്കറ്റ് അനാലിസിസില്‍ ജിയോജിത് ഫിനാന്‍ഷ്യലിലെ ഡോ വി കെ വിജയകുമാർ പറഞ്ഞു.
രാവിലെ 11.46 നുള്ള നില അനുസരിച്ച് സെന്‍സെക്സ് 578.52 പോയിന്‍റ് അഥവാ 0.80 ശതമാനം ഇടിഞ്ഞ് 71,573.48 ലും നിഫ്റ്റി 164.30 പോയിന്‍റ് അഥവാ 0.75 ശതമാനം ഇടിഞ്ഞ് 21,768.80 ലും വ്യാപാരം നടത്തുന്നു.
നിഫ്റ്റിയില്‍ പൊതുമേഖലാ ബാങ്ക്, മീഡിയ എന്നീ സൂചികകള്‍ 2 ശതമാനത്തിനടുത്ത് നേട്ടത്തിലാണ്. ഓയില്‍-ഗ്യാസ് ആണ് പച്ചയിലുള്ള മറ്റൊരു വിഭാഗം മറ്റെല്ലാ സെക്റ്ററല്‍ സൂചികകളും ഇടിവിലാണ്. സ്വകാര്യ ബാങ്ക്, ഓട്ടോ, ധനകാര്യ സേവനങ്ങള്‍, എഫ്എംസിജി എന്നിവയാണ് വലിയ ഇടിവ് നേരിടുന്നത്.
യുഎസ് വിപണികള്‍ മികച്ച നേട്ടത്തിലാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യ പസഫിക് വിപണികളില്‍ ഏറെയും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
