എച്ച്പിയിലെ ഓഹരി പങ്കാളിത്തം കുറച്ച് ബഫറ്റ്; വിറ്റഴിച്ചത് 158 ദശലക്ഷം ഡോളറിന്റെ ഓഹരി

  • സെപ്റ്റംബര്‍ 13 ബുധനാഴ്ച എച്ച്പിയുടെ ഓഹരി 2.1 ശതമാനം ഇടിഞ്ഞ് 28.33 ഡോളറിലെത്തി
  • ്. എച്ച്പിയുടെ 115.5 ദശലക്ഷം ഓഹരികളാണ് ഇപ്പോള്‍ ബെര്‍ക്ക്ഷയറിന്റെ കൈവശം അവശേഷിക്കുന്നത്

Update: 2023-09-14 06:55 GMT

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെയും പ്രിന്ററുകളുടെയും നിര്‍മാതാക്കളും അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഐടി കമ്പനിയുമായ എച്ച്പിയുടെ (ഹ്യുവലറ്റ് പാക്കാര്‍ഡ്) ഏകദേശം 5.5 ദശലക്ഷം ഓഹരികള്‍ വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്ഷയര്‍ ഹാത്ത്‌വേ വിറ്റഴിച്ചു. ഈ വില്‍പ്പനയിലൂടെ ഏകദേശം 158 ദശലക്ഷം ഡോളറാണ് ബെര്‍ക്ക്ഷയര്‍ ഹാത്ത്‌വേയ്ക്ക് ലഭിച്ചത്.

5.5 ദശലക്ഷം ഓഹരികള്‍ വിറ്റത് ശരാശരി വിലയായ 29 ഡോളറിനാണ്. ഇത് ഏകദേശം 2,406.17 രൂപ വരും.

ബഫറ്റിന് എച്ച്പിയില്‍ നേരത്തെ ഉണ്ടായിരുന്ന 12.2 ശതമാനം ഓഹരി പങ്കാളിത്തം 11.7 ശതമാനമായി കുറയുകയും ചെയ്തു.

സെപ്റ്റംബര്‍ 11 തിങ്കളാഴ്ച മുതല്‍ 13 ബുധനാഴ്ച വരെയാണ് എച്ച്പിയുടെ ഓഹരികള്‍ ബെര്‍ക്ക്ഷയര്‍ വിറ്റഴിച്ചത്. എച്ച്പി 115.5 ദശലക്ഷം ഓഹരികളാണ് ഇപ്പോള്‍ ബെര്‍ക്ക്ഷയറിന്റെ കൈവശം അവശേഷിക്കുന്നത്.

സെപ്റ്റംബര്‍ 13 ബുധനാഴ്ച എച്ച്പിയുടെ ഓഹരി 2.1 ശതമാനം ഇടിഞ്ഞ് 28.33 ഡോളറിലെത്തിയിരുന്നു. എച്ച്പിയുടെ 115.5 ദശലക്ഷം ഓഹരികളാണ് ഇപ്പോള്‍ ബെര്‍ക്ക്ഷയറിന്റെ കൈവശം അവശേഷിക്കുന്നത്.

ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികനായ അഞ്ചാമത്തെ വ്യക്തിയാണു വാരന്‍ ബഫറ്റ്.

Tags:    

Similar News