ചാഞ്ചാട്ടത്തിനൊടുവില്‍ വിപണികള്‍ക്ക് ഫ്ലാറ്റ് ക്ലോസിംഗ്

Update: 2023-08-22 10:15 GMT

ഇന്ന്  പോസിറ്റിവ് തുടക്കത്തിനു ശേഷം മുന്നേറിയ വിപണികളില്‍ പിന്നീട് ചാഞ്ചാട്ടം പ്രകടമായി. വ്യാപാരത്തിന്‍റെ അവസാന മണിക്കൂറിലേക്ക് എത്തിയപ്പോഴേക്കും നേട്ടം വളരേ പരിമിതപ്പെടുകയും പിന്നീട് സമ്മിശ്ര തലത്തില്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 3.94 പോയിന്റ് അഥവാ 0.0060 ശതമാനം ഉയർന്ന് 65,220.03ല്‍ എത്തി. എൻഎസ്ഇ നിഫ്റ്റി 4.10 പോയിന്റ് അഥവാ 0.021 ശതമാനം ഇടിഞ്ഞ് 19,389.50ൽ എത്തി.

സെൻസെക്‌സ് പാക്കിൽ നിന്ന്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്,  ജെഎസ്ഡബ്ല്യു സ്റ്റീൽ, ലാർസൺ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബജാജ് ഫിൻസെർവ്, ജിയോ ഫിനാൻഷ്യൽ സർവീസസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ടൈറ്റൻ എന്നിവയാണ് ഇടിവ് നേരിട്ടത്. 

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ്, ഷാങ്ഹായ്, തായ്വാന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച യുഎസ് വിപണികൾ മിക്കവാറും പോസിറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 1,901.10 കോടി രൂപയുടെ ഇക്വിറ്റി ഓഫ്‌ലോഡ് ചെയ്തു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 267.43 പോയിന്റ് അഥവാ 0.41 ശതമാനം ഉയർന്ന് 65,216.09 എന്ന നിലയിലെത്തി. നിഫ്റ്റി 83.45 പോയിന്റ് അഥവാ 0.43 ശതമാനം ഉയർന്ന് 19,393.60 ൽ അവസാനിച്ചിരുന്നു. 

Tags:    

Similar News