ആഗോള വിപണികളില്‍ വീണ്ടെടുപ്പ്, ഇസ്രയേല്‍ വെടി നിര്‍ത്തലിലേക്ക്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 2.5 ശതമാനം ഇടിഞ്ഞു
- ഏഷ്യന്‍ വിപണികള്‍ നേട്ടത്തോടെ തുടങ്ങി
- റേഞ്ച്ബൗണ്ട് വ്യാപാരം തുടരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍
ഇന്നലെ ഇടക്കാല ബജറ്റും യുഎസ് ഫെഡ് റിസര്‍വ് നയപ്രഖ്യാപനവും പ്രതീക്ഷകള്‍ക്കൊത്ത് അല്ലാതിരുന്നിട്ടും അത് ഓഹരി വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല. എങ്കില്‍ പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ചലനങ്ങള്‍ക്ക് ബജറ്റ് പ്രഖ്യാനങ്ങള്‍ ഇടയാക്കിയിട്ടുണ്ട്.
ചാഞ്ചാട്ടത്തിനിടയിൽ ബെഞ്ച്മാർക്ക് സൂചികകൾ മിതമായ ഇടിവില്‍ അവസാനിച്ചു. ബിഎസ്ഇ സെൻസെക്‌സ് 107 പോയിൻ്റ് താഴ്ന്ന് 71,645ലും നിഫ്റ്റി 28 പോയിൻ്റ് ഇടിഞ്ഞ് 21,697ലും എത്തി.
വരുന്ന ഏതാനും സെഷനുകളില്‍ കൂടി വിപണി റേഞ്ച്ബൗണ്ട് വ്യാപാരം തുടരുമെന്ന പ്രതീക്ഷയിലാണ് വിപണി.
നിഫ്റ്റയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,663 ലും തുടർന്ന് 21,622ലും 21,556ലും ഉടനടി പിന്തുണ സ്വീകരിക്കാൻ സാധ്യതയുണ്ട് എന്നാണ്. ഉയർന്ന ഭാഗത്ത്, അത് 21,796 ലും തുടർന്ന് 21,837ലും 21,904ലും ഉടനടി പ്രതിരോധം കാണാനിടയുണ്ട്.
ആഗോള വിപണികളില്‍ ഇന്ന്
ഫെഡറൽ റിസർവ് പ്രഖ്യാപനങ്ങള്‍ സൃഷ്ടിച്ച ഇടിവില്‍ നിന്നും വ്യാഴാഴ്ച വ്യാപാരത്തില്‍ യുഎസ് വിപണികള്‍ തിരികെക്കയറി. ചില വരുമാന പ്രഖ്യാപനങ്ങളും വെള്ളിയാഴ്ച വരാനിരിക്കുന്ന തൊഴിൽ റിപ്പോർട്ടും നിക്ഷേപക വികാരത്തെ പിന്തുണച്ചു. എസ് & പി 500 1.25 ശതമാനം ഉയർന്ന് 4,906.19 പോയിൻ്റിൽ സെഷൻ അവസാനിപ്പിച്ചു. നാസ്ഡാക്ക് 1.30 ശതമാനം ഉയർന്ന് 15,361.64 പോയിൻ്റിലും ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.97 ശതമാനം ഉയർന്ന് 38,519.84 പോയിൻ്റിലുമെത്തി.
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ്, ജപ്പാനിന്‍റെ നിക്കി, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ദക്ഷിണ കൊറിയയുടെ കോസ്പി തുടങ്ങിയവയെല്ലാം നേട്ടത്തിലാണ്.
ഗിഫ്റ്റ് നിഫ്റ്റി 10 പോയിന്‍റ് ഇന്ന് വ്യാപാരം ആരംഭിച്ചു. വിശാലമായ വിപണി സൂചികകളുടെയും തുടക്കം പോസിറ്റിവായോ ഫ്ലാറ്റായോ ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ഹീറോ മോട്ടോ കോര്‍പ്പ്: കമ്പനിയുടെ ജനുവരിയിലെ മൊത്തം വിൽപ്പന 4,33,598 യൂണിറ്റാണ്. മുൻവർഷം ജനുവരിയെ അപേക്ഷിച്ച് 21.6 ശതമാനം വർധിച്ചു. ആഭ്യന്തര വിൽപ്പന 20.5 ശതമാനം വർധിച്ച് 4.2 ലക്ഷം യൂണിറ്റിലെത്തി, കയറ്റുമതി 74.6 ശതമാനം ഉയർന്ന് 12,664 യൂണിറ്റുകളായി.
അബോട്ട് ഇന്ത്യ: ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഡിസംബര്‍ പാദ അറ്റാദായം 26 ശതമാനം വാര്‍ഷിക വളർച്ച നേടി 311 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം 8.7 ശതമാനം വർധിച്ച് 1,437 കോടി രൂപയായി.
ഐഷർ മോട്ടോഴ്‌സ്: കമ്പനിയുടെ മുൻനിര ബ്രാൻഡായ റോയൽ എൻഫീൽഡ് ഈ വർഷം ജനുവരിയിൽ 76,187 മോട്ടോർസൈക്കിളുകൾ വിറ്റു, മുൻ വർഷം ഇതേ മാസത്തിൽ വിറ്റ 74,746 യൂണിറ്റുകളെ അപേക്ഷിച്ച് രണ്ട് ശതമാനം ഉയർച്ചയാണിത്. എന്നിരുന്നാലും, ഈ മാസം കയറ്റുമതി വിൽപ്പന 20 ശതമാനം ഇടിഞ്ഞ് 5,631 മോട്ടോർസൈക്കിളുകളായി.
സൊണാറ്റ സോഫ്റ്റ്‌വെയർ: ഐടി സേവന കമ്പനിയുടെ മൂന്നാംപാദ ഏകീകൃത അറ്റാദായം 46.2 കോടി രൂപയാണ്, മുൻ പാദത്തിലെ ലാഭം 124.2 കോടി രൂപയായിരുന്നു. ഏറ്റെടുക്കുന്ന സ്ഥാപനമായ ക്വാണ്ട് സിസ്റ്റത്തിന്‍റെ ന്യായവിലയിലെ മാറ്റങ്ങൾ സൃഷ്ടിച്ച നഷ്ടം ലാഭക്ഷമതയെ ബാധിച്ചു, പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് 30.4 ശതമാനം വർധിച്ച് 2,493.3 കോടി രൂപയായി.
ബാറ്റ ഇന്ത്യ: ഒക്‌ടോബർ-ഡിസംബർ കാലയളവിൽ 57.3 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി, മുൻവർഷം സമാന പാദത്തെ അപേക്ഷിച്ച് 31 ശതമാനം ഇടിവാണിത്.. പ്രവർത്തന വരുമാനം 0.4 ശതമാനം വർധിച്ച് ഈ പാദത്തിൽ 903.5 കോടി രൂപയായി.
ക്രൂഡ് ഓയില്‍ വില
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തല്‍ സംബന്ധിച്ച അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾക്ക് ശേഷം വ്യാഴാഴ്ച എണ്ണവില 2 ശതമാനത്തിലധികം ഇടിഞ്ഞു. ഇതുവരെ വെടിനിർത്തൽ ഉണ്ടായിട്ടില്ലെന്ന് ഖത്തർ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു, എന്നാൽ ഈ ആഴ്ച ആദ്യം നടത്തിയ വെടിനിർത്തൽ നിർദ്ദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിക്കുന്നുണ്ട്.
ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.85 ഡോളർ അഥവാ 2.5 ശതമാനം ഇടിഞ്ഞ് ബാരലിന് 78.70 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 2.03 ഡോളർ അഥവാ 2.7 ശതമാനം ഇടിഞ്ഞ് 73.82 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) ഓഹരികളില്‍ 1,879.58 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 872.49 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയതായി എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം
