T+0 സെറ്റിൽമെൻ്റ്; ആദ്യ യോഗ്യത 25 ഓഹരികൾക്ക്

  • ഹ്രസ്വമായ സെറ്റിൽമെൻ്റ് വിപണിയിലെ ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും സഹായകമാവും
  • 2023-ലാണ് ഇന്ത്യൻ ഓഹരി വിപണി പൂർണ്ണമായും T+1 സെറ്റിൽമെൻ്റിലേക്ക് മാറിയത്

Update: 2024-03-27 10:34 GMT

ആഭ്യന്തര ഓഹരി വിപണിയിൽ നാളെ മുതലാണ് T+0 സെറ്റിൽമെൻ്റിന് തുടക്കമാവുന്നത്. ആദ്യ ഘട്ട പരീക്ഷണമായി 25 ഓഹരികളിൽ ഇത് നടപ്പിലാക്കും. അംബുജ സിമൻ്റ്‌സ്, ബജാജ് ഓട്ടോ, ബിപിസിഎൽ, സിപ്ല, എസ്‌ബിഐ, വേദാന്ത എന്നിവയുൾപ്പെടെ 25 ഓഹരികൾ മാർച്ച് 28 മുതൽ T+0 സെറ്റിൽമെൻ്റ് സൈക്കിളിന് യോഗ്യമാകും.

T+0 അല്ലെങ്കിൽ ട്രേഡ്+0 സെറ്റിൽമെൻ്റ് സെക്യൂരിറ്റികളുടെയും ഫണ്ടുകളുടെയും കൈമാറ്റം വ്യാപാരത്തിൻ്റെ അതേ ദിവസം തന്നെ പൂർത്തീകരിക്കാനുള്ള സംവിധാനമാണ്. നിലവിലുള്ള T+1 സെറ്റിൽമെൻ്റ് സൈക്കിളിന് സമാന്തരമായി ഇത് പ്രവർത്തിക്കും. ഹ്രസ്വമായ സെറ്റിൽമെൻ്റ് വിപണിയിലെ ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും സഹായകമാവും.

T+0 സൈക്കിളിന് യോഗ്യരായ 25 ഓഹരികൾ ഇവയാണ്:

അംബുജ സിമൻ്റ്‌സ്, അശോക് ലെയ്‌ലാൻഡ്, ബജാജ് ഓട്ടോ, ബാങ്ക് ഓഫ് ബറോഡ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ബിർലാസോഫ്റ്റ്, സിപ്ല, കോഫോർജ്, ദിവി'സ് ലബോറട്ടറീസ്, ഹിൻഡാൽകോ ഇൻഡസ്‌ട്രീസ്, ഇന്ത്യൻ ഹോട്ടൽസ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, എൽഐസി ഹൗസിംഗ് ഫിനാൻസ്, എൽടി മൈൻഡ്ട്രീ, നെസ്‌ലെ ഇന്ത്യ, എംആർഎഫ്, നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, പെട്രോനെറ്റ് എൽഎൻജി, സംവർദ്ധന മദർസൺ ഇൻ്റർനാഷണൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ട്രെൻ്റ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, വേദാന്ത തുടങ്ങിയ ഓഹരികളിലാണ് T+0 യുടെ ആദ്യ പരീക്ഷണം.

2023-ലാണ് ഇന്ത്യൻ ഓഹരി വിപണി പൂർണ്ണമായും T+1 സെറ്റിൽമെൻ്റിലേക്ക് മാറിയത്. ഈ മാറ്റം മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്.

യോഗ്യരായ ഓഹരികളിൽ രാവിലെ 9:15 നും ഉച്ചയ്ക്ക് 1:30 നും ഇടയിലുള്ള വ്യാപാരത്തിന് മാത്രമാണ് T+0 സെറ്റിൽമെൻ്റ് ബാധകമാവുക. 

ബിഎസ്ഇ യുടെ നിർദ്ദേശമനുസരിച്ച് T+0 സെറ്റില്മെന്റുകൾക്ക് T+1 സെറ്റില്മെന്റുകളെക്കാളും പ്രൈസ് ബാൻഡിൽ ഒരു ശതമാനത്തിന്റെ ഉയർച്ചയോ താഴ്ചയോ ഉണ്ടായേക്കാം. T+1 സെറ്റില്മെന്റുകൾക്ക് ബാധകമായ ഇടപാട് ചാർജുകൾ, എസ്ടിടി, റെഗുലേറ്ററി / വിറ്റുവരവ് ഫീസ് എന്നിവ T+0 സെറ്റില്മെന്റുകൾക്ക് ബാധകമാകുമെന്ന് ബിഎസ്ഇ അറിയിച്ചു.

T+0 സെറ്റിൽമെന്റ് വിപണിയിലെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഫണ്ടുകൾ സ്വതന്ത്രമാക്കുകയും ചെയ്യുമെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കി.

Tags:    

Similar News