കോൺകോർഡ് ബയോടെക് ഓഹരി: ലിസ്റ്റിംഗ് 21% പ്രീമിയത്തിൽ

  • 900.05 രൂപയിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്.
  • ഓഹരി നല്കിയത് 741 രൂപയ്ക്ക്

Update: 2023-08-18 05:50 GMT

രാകേഷ് ജുൻജുൻവാലയുടെ റെയർ ട്രസ്ടിന്റെ പിന്തുണയുള്ള കോൺകോർഡ് ബയോടെക് ഓഹരി വിപണിയിൽ 21 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു.  നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചത് ഇഷ്യൂ വിലയായ 741 രൂപയേക്കാള്‍ 21.46 ശതമാനം കൂടി 900.05 രൂപയിലാണ്. 

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫാർമ കമ്പനിയുടെ കന്നി പബ്ലിക് ഇഷ്യൂവിന് 24.87 ഇരട്ടി അപേക്ഷകൾ ലഭിച്ചിരുന്നു. ഓഫർ ഫോർ സെയിൽ മാത്രമാണ്‌ ഇഷ്യൂവിനുള്ളത്. റീട്ടെയിൽ നിക്ഷേപകരിൽ നിന്ന്  3.78 ഇരട്ടി അപേക്ഷകളാണ് വന്നത്. ഇഷ്യു വഴി 1,551 കോടി രൂപയാണ് സമാഹരിച്ചത്.

പിരമിഡ് ടെക്‌നോപ്ലാസ്റ്റ് ഐപിഒ ഇന്ന് തുറക്കും

പിരമിഡ് ടെക്‌നോപ്ലാസ്റ്റ് ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഇഷ്യു ഇന്നാരംഭിച്ചു.  ഓഗസ്റ്റ് 22 വരെ ഇതിന് അപേക്ഷിക്കാം. പോളിമർ അധിഷ്ഠിത മോൾഡഡ് ഉൽപ്പന്ന നിർമ്മാതാക്കളായ കമ്പനി 153.05 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു, അതിൽ 91.30 കോടി പുതിയ ഇഷ്യുകളിലൂടെയും ബാക്കി  61.75 കോടി  ഒഎഫ് എസ്സുമാണ്. ഓഹരികള്‍ ബിഎസ്ഇയിലും എൻഎസ്ഇയിലുംലിസ്റ്റ് ചെയ്യും ഐപിഒ പ്രൈസ് ബാൻഡ് 151-166 രൂപയാണ്. കുറഞ്ഞത് 90  ഓഹരിക്ക് അപേക്ഷിക്കണം.

Tags:    

Similar News