ക്രിസ്റ്റൽ ഇൻ്റഗ്രേറ്റഡ് സർവീസസ് ലിസ്റ്റിംഗ് പ്രീമിയത്തിൽ
- ഇഷ്യൂ വില 715 രൂപ , ലിസ്റ്റിംഗ് വില 785 രൂപ
- ഓഹരിയൊന്നിന് 70 രൂപയുടെ നേട്ടം
ഫെസിലിറ്റീസ് മാനേജ്‌മന്റ് സേവനങ്ങൾ നൽകുന്ന ക്രിസ്റ്റൽ ഇൻ്റഗ്രേറ്റഡ് സർവീസസ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 715 രൂപയിൽ നിന്നും 9.79 ശതമാനം പ്രീമിയത്തോടെ 785 രൂപയ്ക്കാണ് ഓഹരികളുടെ അരങ്ങേറ്റം. ഓഹരിയൊന്നിന് 70 രൂപയുടെ നേട്ടം. ഇഷ്യൂവിലൂടെ കമ്പനി 300.13 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ 175 കോടി രൂപയുടെ പുതിയ ഇഷ്യൂവും 125.13 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
പ്രസാദ് മിനേഷ് ലാഡ്, നീത പ്രസാദ് ലാഡ്, സെയ്‌ലി പ്രസാദ് ലാഡ്, ശുഭം പ്രസാദ് ലാഡ്, ക്രിസ്റ്റൽ ഫാമിലി ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക കടം തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുള്ള ചെലവ്, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2000 ഡിസംബറിൽ സ്ഥാപിതമായ ക്രിസ്റ്റൽ ഇൻ്റഗ്രേറ്റഡ് സർവീസസ് ലിമിറ്റഡ് ഫസിലിറ്റീസ് മാനേജ്‌മന്റ് സേവനങ്ങൾ നൽകുന്ന ഒരു കമ്പനിയാണ്. ഹൗസ് കീപ്പിംഗ്, സാനിറ്റേഷൻ, ലാൻഡ്‌സ്‌കേപ്പിംഗ്, ഗാർഡനിംഗ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് സേവനങ്ങൾ, മാലിന്യ സംസ്‌കരണം, കീട നിയന്ത്രണം, മുൻഭാഗം വൃത്തിയാക്കൽ, കൂടാതെ പ്രൊഡക്ഷൻ സപ്പോർട്ട്, വെയർഹൗസ് മാനേജ്‌മെൻ്റ്, എയർപോർട്ട് മാനേജ്‌മെൻ്റ് തുടങ്ങിയ സേവനങ്ങൾ കമ്പനി നൽകി വരുന്നു.
സ്റ്റാഫ്, പേറോൾ മാനേജ്മെൻ്റ്, പ്രൈവറ്റ് സെക്യൂരിറ്റി, മനേഡ് ഗാർഡിംഗ്, കാറ്ററിംഗ് സേവനങ്ങൾ എന്നിവയും കമ്പനിയുടെ കീഴിലുണ്ട്.
കമ്പനി ഇതുവരെ 134 ആശുപത്രികൾ, 224 സ്കൂളുകൾ, 2 വിമാനത്താവളങ്ങൾ, 4 റെയിൽവേ സ്റ്റേഷനുകൾ, 10 മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സേവനം നൽകിയിട്ടുണ്ട്. ചില ട്രെയിനുകളിൽ കാറ്ററിംഗ് സേവനങ്ങളും കമ്പനി നൽകിയിട്ടുണ്ട്.
കമ്പനിക്ക് ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 2,427 ലൊക്കേഷനുകളിൽ സാന്നിധ്യമുണ്ട്.
