ഡാര്‍ട്ട് പ്ലസ് റീബ്രാന്‍ഡിലൂടെ ' ഭാരത് പ്ലസ് ' ആയി, ബ്ലൂഡാര്‍ട്ട് ഓഹരി കുതിച്ചുയര്‍ന്നു

  • ഓഹരികള്‍ വ്യാപാരത്തിനിടെ 2.32 ശതമാനം ഉയര്‍ന്ന് 6,769 രൂപയിലെത്തി

Update: 2023-09-13 09:02 GMT

blue dart business expansion

പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ ബ്ലൂ ഡാര്‍ട്ട് ഇന്ത്യയില്‍ പ്രീമിയം സേവനം ഡാര്‍ട്ട് പ്ലസില്‍ നിന്ന് ഭാരത് പ്ലസിലേക്ക് പുനര്‍നാമകരണം ചെയ്തതായി സെപ്റ്റംബര്‍ 13-ന് പ്രഖ്യാപിച്ചു.

ഇതേ തുടര്‍ന്ന് ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ് ലിമിറ്റഡിന്റെ ഓഹരികള്‍ സെപ്റ്റംബര്‍ 13ന് വ്യാപാരത്തിനിടെ 2.32 ശതമാനം ഉയര്‍ന്ന് 6,769 രൂപയിലെത്തി. എന്‍എസ്ഇയില്‍ വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ 2.96 ശതമാനം വര്‍ധിച്ച് 6,824 രൂപയായിരുന്നു ബ്ലൂ ഡാര്‍ട്ടിന്റെ ഓഹരി വില.

ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഇനി 'ഭാരത്' എന്ന വാക്ക് ഉപയോഗിച്ചാല്‍ മതിയെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു.ജി20 ഉച്ചകോടിക്ക് ലോക നേതാക്കളെ ക്ഷണിക്കാനായി പ്രസിഡന്റ് ദ്രൗപതി മുര്‍മു തയാറാക്കിയ ക്ഷണക്കത്തില്‍ ഇന്ത്യ എന്നതിനു പകരം ഭാരതം എന്ന് ഉപയോഗിച്ചതോടെ നിരവധി ചര്‍ച്ചകളും ഉണ്ടായി.

വിപുലമായ ശൃംഖലയുള്ള ലോജിസ്റ്റിക്‌സ് കമ്പനിയാണു ബ്ലൂഡാര്‍ട്ട്. ഇന്ത്യയ്ക്കുള്ളില്‍ 55,000-ത്തിലധികം പ്രദേശങ്ങളില്‍ സേവനം ചെയ്യുന്നുണ്ട് ബ്ലൂഡാര്‍ട്ട്. ആഗോളതലത്തില്‍ 220 രാജ്യങ്ങളിലും ബ്ലൂ ഡാര്‍ട്ടിന്റെ സേവനം വ്യാപിച്ചിരിക്കുന്നു.

Tags:    

Similar News