മുഹൂർത്ത വ്യാപാരം; നേരിയ മുന്നേറ്റത്തോടെ സെൻസെക്സും നിഫ്റ്റിയും
ദീപാവലി മുഹൂർത്ത വ്യാപാരത്തെ തുടർന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ ഏതൊക്കെ?
നിക്ഷേപകർ ഉറ്റുനോക്കിയിരുന്ന ദീപാവലി മുഹൂർത്ത വ്യാപാരത്തിനൊടുവിൽ നേരിയ മുന്നേറ്റത്തോടെ ഓഹരി വിപണി. സെൻസെക്സ് 474 പോയിൻ്റ് ഉയർന്ന് 84,426.34 എന്ന ലെവലിലും നിഫ്റ്റി 25.45 പോയിൻ്റ് ഉയർന്ന് 25,868.60 എന്ന ലെവലിലും വ്യാപാരം അവസാനിപ്പിച്ചു.
സിപ്ല, ബജാജ് ഫിൻസെർവ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, എം ആൻഡ് എം എന്നീ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. അതേസമയം കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, മാക്സ് ഹെൽത്ത്കെയർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. എല്ലാ മേഖല സൂചികകളും പച്ച കത്തി വ്യാപാരം അവസാനിപ്പിച്ചു.മെറ്റൽ, മീഡിയ, പവർ, ടെലികോം, ഹെൽത്ത്കെയർ സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനം ഉയർപ്പോൾ സ്മോൾക്യാപ് സൂചിക മികച്ച പ്രകടനം കാഴ്ച വെച്ചു. ഒരു ശതമാനമാണ് സൂചിക ഉയർന്നത്.
തുടർച്ചയായ നാലാം സെഷനിലാണ് വിപണി നേട്ടമുണ്ടാക്കുന്നത്.ട്രേഡിങ് സെഷനിലുടനീളം കമ്മോഡിറ്റി മാർക്കറ്റുകളിൽ വിലയേറിയ ലോഹങ്ങളുടെ വില കുറഞ്ഞു. എംസിഎക്സിൽ സ്വർണ്ണത്തിന് 10 ഗ്രാമിന് നിരക്ക് 271 രൂപ കുറഞ്ഞ് 1,28,000 രൂപ ആയി. വെള്ളി വില 327 രൂപ കുറഞ്ഞ് കിലോഗ്രാമിന് 1,50,000 രൂപ ആയി.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനം ഉയർന്നു സ്മോൾക്യാപ് സൂചികയിൽ ഒരു ശതമാനത്തോളമായിരുന്നു മുന്നേറ്റം. ഉച്ചയ്ക്ക് 1:45 പിഎം മുതൽ 2:45 പിഎം വരെയായിരുന്നു മുഹൂർത്ത വ്യാപാരം.
