ആഭ്യന്തര വിപണി നേട്ടത്തിൽ; സെൻസെക്സ് ഉയർന്നത് 639.85 പോയിൻ്റ് , 22,300 കടന്ന് നിഫ്റ്റി

  • ഏഷ്യൻ വിപണികളിലെ ഉയർന്നുള്ള വ്യാപാരം വിപണിക്ക് താങ്ങായി
  • എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഉയർന്ന് 83.39 ആയി

Update: 2024-04-22 05:15 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. ഏഷ്യൻ വിപണികളിലെ ഉയർന്നുള്ള വ്യാപാരം വിപണിക്ക് താങ്ങായി. ബ്രെൻ്റ് ക്രൂഡ് ഓയിൽ വിലയിലെ ഇടിവ്, വിദേശ നിക്ഷേപകരുടെ ഉയർന്ന് വന്ന വാങ്ങൽ എന്നിവയും വിപണിക്ക് കരുത്തേകി. സെൻസെക്സ് 639.85 പോയിൻ്റ് ഉയർന്ന് 73,728.18 ലും നിഫ്റ്റി 190.1 പോയിൻ്റ് ഉയർന്ന് 22,337.10 ലുമാണ് വ്യാപാരം ആരംഭിച്ചത്. 

നിഫ്റ്റിയിൽ ഭാരത് പെട്രോളിയം, വിപ്രോ, ഐഷർ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, ശ്രീറാം ഫിനാൻസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, അൾട്രാടെക് സിമൻ്റ് എന്നീ ഓഹരികൾ നേട്ടത്തിലാണ്. എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, ഐടിസി തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക ഒരു ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ സൂചികകൾ ഒരു ശതമാനം വരെ നേട്ടമുണ്ടാക്കി.

ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് എന്നിവ ഒരു ശതമാനം വരെ ഉയർന്നു. സമീപകാല ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ VIX സൂചിക 2 ശതമാനം കുറഞ്ഞ് 13.19 ലെത്തി.

ഏഷ്യൻ വിപണികളിൽ, ജപ്പാൻ്റെ നിക്കേ 0.3 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.3 ശതമാനവും ഓസ്‌ട്രേലിയയുടെ എസ് ആൻ്റ് പി 200 സൂചിക 0.8 ശതമാനവും ഉയർന്നു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചികയും ഒരു ശതമാനത്തിലധികം ഉയർന്നു. ഷാങ്ഹായ് താഴ്ന്ന നിലയിലാണ്. വെള്ളിയാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമാണ് നടന്നത്. 

ബ്രെൻ്റ് ക്രൂഡ് 0.74 ശതമാനം ഇടിഞ്ഞ് ബാരലിന് 86.64 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 1.30 ശതമാനം താഴ്ന്ന് 2382.95 ഡോളറിലെത്തി.യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഉയർന്ന് 83.39 ആയി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 129.39 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

"ഇസ്രായേൽ-ഇറാൻ സംഘർഷം മുൻപോട്ട് പോകാൻ സാധ്യതയില്ല. ബ്രെൻ്റ് ക്രൂഡിൻ്റെ വില 90 ഡോളറിൽ നിന്ന് 87 ഡോളറിലേക്ക് ഇടിഞ്ഞതും നിക്ഷേപകർക്ക് പ്രതീക്ഷ നൽകി," ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 129.39 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

സെൻസെക്സ് 599.34 പോയിൻ്റ് അഥവാ 0.83 ശതമാനം ഉയർന്ന് 73,088.33 ലും നിഫ്റ്റി 151.15 പോയിൻ്റ് അഥവാ 0.69 ശതമാനം ഉയർന്ന് 22,147 ലുമാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News