താരിഫ് അപ്‌ഡേറ്റുകളും വിദേശ ഫണ്ടുകളും വിപണിയെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍

  • വിദേശഫണ്ടുകളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കപ്പെടും
  • ബ്രെന്റ് ക്രൂഡിന്റെ ചലനം, രൂപ-ഡോളര്‍ മൂല്യത്തിലുണ്ടാകുന്ന മാറ്റം എന്നിവയും പ്രധാനം

Update: 2025-04-20 09:28 GMT

പാദഫലങ്ങളും, യുഎസ് താരിഫുകളും വിദേശ ഫണ്ടുകളുടെ നീക്കങ്ങളും ാഹരി വിപണിയിലെ വ്യാപാര വികാരത്തെ സ്വാധീനിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. ഇതിനൊപ്പം വിദേശഫണ്ടുകളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കപ്പെടും.

ലോക വിപണിയിലെ പ്രവണതകള്‍, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ ചലനം, രൂപ-ഡോളര്‍ മൂല്യത്തിലുണ്ടാകുന്ന മാറ്റം എന്നിവയിലും നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

'ഈ ആഴ്ച, എല്ലാ കണ്ണുകളും എച്ച്സിഎല്‍ ടെക്‌നോളജീസ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി തുടങ്ങിയ കമ്പനികളുടെ വരുമാന റിപ്പോര്‍ട്ടുകളിലായിരിക്കും. ആഗോളതലത്തില്‍, താരിഫുകളുമായി ബന്ധപ്പെട്ട ഏതൊരു അപ്ഡേറ്റും ലോക വിപണികളില്‍ അവയുടെ സാധ്യതയുള്ള സ്വാധീനവും ശ്രദ്ധാകേന്ദ്രത്തില്‍ തുടരും,' റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ ഗവേഷണ എസ്വിപി അജിത് മിശ്ര പറഞ്ഞു.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഓഹരികള്‍ തിങ്കളാഴ്ചയും ശ്രദ്ധാകേന്ദ്രമാകും. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റാദായം 11.7 ശതമാനം ഇടിഞ്ഞ് 7,033 കോടി രൂപയായിരുന്നു. ജീവനക്കാര്‍ക്കുള്ള നഷ്ടപരിഹാരവും റിപ്പോര്‍ട്ട് ചെയ്ത കാലയളവിലെ ഏറ്റെടുക്കലുകളും ഇതില്‍ ഉള്‍പ്പെടുന്നു.

''വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വാങ്ങല്‍ താല്‍പ്പര്യം, ആഭ്യന്തര പണപ്പെരുപ്പത്തിലെ കുറവ്, കൂടുതലായ മണ്‍സൂണ്‍ എന്ന പ്രവചനം തുടങ്ങിയ ഘടകങ്ങള്‍ കാരണം ഈ ആഴ്ച ഇന്ത്യന്‍ വിപണിയില്‍ ക്രമാനുഗതമായ ഉയര്‍ച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, യുഎസ് താരിഫ് മേഖലയിലെ ഏത് വര്‍ധനവും അസ്ഥിരതയ്ക്ക് കാരണമായേക്കാം'',മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ വെല്‍ത്ത് മാനേജ്മെന്റ് വിഭാഗം ഗവേഷണ വിഭാഗം മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.

മാര്‍ച്ച് പാദത്തില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ സംയോജിത അറ്റാദായം 7 ശതമാനം വര്‍ധിച്ച് 18,835 കോടി രൂപയായി. എന്നാല്‍ ഭവന, കോര്‍പ്പറേറ്റ് വായ്പാ വിഭാഗങ്ങളിലെ വിലനിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അതിന്റെ വായ്പാ വളര്‍ച്ചയെ ബാധിക്കുന്നു.

മാര്‍ച്ച് പാദത്തില്‍ ഐസിഐസിഐ ബാങ്കിന്റെ സംയോജിത അറ്റാദായം 15.7 ശതമാനം ഉയര്‍ന്ന് 13,502 കോടി രൂപയായി. കഴിഞ്ഞ ആഴ്ചയിലെ അവധിക്കാല ചുരുക്കലില്‍ ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സ് 3,395.94 പോയിന്റ് അഥവാ 4.51 ശതമാനം ഉയര്‍ന്നു, എന്‍എസ്ഇ നിഫ്റ്റി 1,023.1 പോയിന്റ് അഥവാ 4.48 ശതമാനം ഉയര്‍ന്നു.

ഡോളര്‍ സൂചിക 100 ലെവലിലേക്ക് താഴ്ന്നതും ഡോളറിന്റെ മൂല്യം കൂടുതല്‍ ദുര്‍ബലമാകുമെന്ന പ്രതീക്ഷയും എഫ്ഐഐകളെ യുഎസില്‍ നിന്ന് ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികളിലേക്ക് തള്ളിവിടുകയാണ്. കൂടാതെ, യുഎസും ചൈനയും ഈ വര്‍ഷം മന്ദഗതിയിലുള്ള വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം പ്രതികൂലമായ ആഗോള അന്തരീക്ഷത്തില്‍ പോലും ഇന്ത്യ 2026 സാമ്പത്തിക വര്‍ഷത്തില്‍ 6 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതും ഇന്ത്യക്ക ്അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.

'വളര്‍ച്ചയില്‍ ഇന്ത്യയുടെ ഈ ആപേക്ഷിക മികച്ച പ്രകടനം വിപണിയിലും മികച്ച പ്രകടനത്തിന് കാരണമാകും. അതിനാല്‍, ഈ അനിശ്ചിതത്വ അന്തരീക്ഷത്തില്‍ പോലും എഫ്ഐഐ വാങ്ങല്‍ പ്രവണത നിലനില്‍ക്കും,' വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News