ഇന്നു വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ നേരിയ തോതില്‍ (13 പോയിന്റ്) മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്
  • ഏഷ്യന്‍ വിപണികള്‍ മെച്ചപ്പെട്ടാണ് തുറന്നിട്ടുള്ളത്
  • പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷില്‍നിന്നും ന്യൂട്രല്‍ സോണിലേക്ക് കടന്നിരിക്കുകയാണ്

Update: 2024-05-10 02:24 GMT

മേയ് ഒമ്പതിന് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ വില്‍പ്പനയാണ് കണ്ടത്. ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ റിസ്‌ക് എടുക്കുന്നത് കുറയ്ക്കുകയാണ് നിക്ഷേപകര്‍. വ്യാഴാഴ്ച വിപണി മൂല്യത്തില്‍ രണ്ടു ലക്ഷം കോടി രൂപയോളമാണ് നിക്ഷേപകര്‍ക്കു നഷ്ടമായത്. മൂന്നു ഘട്ട തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ബിജെപി അധികാരത്തില്‍ തിരിച്ചുവരുമെന്ന, നിക്ഷേപകരുടെ പ്രതീക്ഷയ്ക്കു ചെറിയ മങ്ങലേറ്റരിക്കുന്നു. നാനൂറിനു സീറ്റില്‍നിന്നു കേവലഭൂരപക്ഷത്തോടെ മോദി ഭരണമെത്തുമെന്ന വിപണി വിശ്വസിക്കുന്നുണ്ടെങ്കിലും റിസക് കുറയ്ക്കുകയെന്ന സമീപനമാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ നിക്ഷേപകര്‍ സ്വീകരിച്ചിട്ടുള്ളത്.

പോളിംഗ് പുരോഗമിക്കുന്നതിനനുസരിച്ച് വിപണിയിലെ വന്യമായ വ്യതിയാനം വര്‍ധിക്കുകയാണ്. ഇതു ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മേയ് ഒമ്പതിലെ ഇന്‍ട്രാഡേ വ്യാപാരത്തിലും തലേദീവത്തെ ഏറ്റവും ഉയര്‍ന്ന പോയിന്റിനു മുകളില്‍ പോകുവാന്‍ നിഫ്റ്റിക്ക് സാധിച്ചില്ലെന്നു മാത്രമേ കുത്തനയുള്ള പുതിയ താഴ്ച സൃഷ്ടിക്കുകയും ചെയ്തു. മേയ് ഒന്നു മുതല്‍ ഈ രീതിയില്‍ വിപണി താഴേയ്ക്കു നീങ്ങുകയാണ്.

നിഫ്റ്റി മേയ് മൂന്നിലെ ഏറ്റവും ഉയര്‍ന്ന പോയിന്റായ 22794 പോയിന്റില്‍നിന്നു 21932 പോയിന്റുവരെ താഴ്ന്നിരിക്കുന്നു. ഏതാണ്ട് ആയിരം പോയിന്റ്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

വിപണിയിലെ ഇപ്പോഴത്തെ വന്യമായ വ്യതിയാനം തെരഞ്ഞെടുപ്പു ഫലം വരെ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിഫ്റ്റി ആഴ്ചകള്‍ക്കുശേഷം 22200 പോയിന്റിനു താഴേയ്ക്ക് എത്തിയിട്ടുള്ളത്. വിപണിയിലെ ഇ്‌പ്പോഴത്തെ ദിര്ബല മനോഭാവം തുടര്‍ന്നാല്‍ 21700 പോയിന്റിലേക്ക് നിഫ്റ്റ് എത്തും. ഇവിടെ ശക്തമായ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. 21700-21800 പോയിന്റില്‍നിന്നു പലതവണ വിപണി തിരിച്ചുവരവു നടത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം സൂചിപ്പിച്ചതുപോലെ ഓരോ ദിവസവും നിഫ്റ്റിയുടെ ഉയര്‍ച്ചാപാതയില്‍ പുതിയ പുതിയ റെസിസ്റ്റന്‍സ് സൃഷ്ടിക്കുകയാണ്. 22100 ആണ് ഏറ്റവും അടുത്ത പുതിയ റെസിസ്റ്റന്‍സ്. 22400-22500 പോയിന്റില്‍ വളരെ ശക്തമായ റെസിസ്റ്റന്‍സ് സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. 22800 മറികടക്കാന്‍ വളരെയധികം ശ്രമം വിപണിക്ക് ഇനി വേണ്ടി വരും.

പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷില്‍നിന്നും ന്യൂട്രല്‍ സോണിലേക്ക് ശക്തമായിയ കടന്നിരിക്കുകയാണ്. നിഫ്റ്റി ആര്‍ എസ്ഐ മേയ് ഒമ്പതിന് 37.92 47.92-ലാണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുത്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ നേരിയ തോതില്‍ (13 പോയിന്റ്) മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ഓഹരികള്‍ പോസീറ്റീവ് ഓപ്പണ്‍ ചെയ്യാനുള്ള സൂചനയാണ് ഇതു നല്‍കുന്നത്.

ഇന്ത്യ വിക്സ്

ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് വീണ്ടുമുയര്‍ന്നു. മേയ് എട്ടിലെ 17.08 ല്‍നിന്ന് 18.20ലെത്തി. തുടര്‍ച്ചയായി പതിനൊന്നാം ദിവസമാണ് വിക്സ് ഉയരുന്നത്. നിക്ഷേപകരുടെ വര്‍ധിച്ചുവരുന്ന ആശ്ങ്കയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.

വിപണി മൂഡിനെ പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട് - കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് ഒമ്പതിന് 0.9 ലേക്ക് കുതിച്ചുയര്‍ന്നു. തലേദിവസമിത് 0.78 ആയിരുന്നു. ഇന്ന് വിപണി മെച്ചപ്പെടുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7ന് മുകളിലേ്ക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് ജോബ് ഡേറ്റ പുറത്തുവന്നതോടെ യുഎസ് വിപണി ഉത്സാഹത്തിലാണ്. തൊഴില്‍ സൃഷ്ടി കുറഞ്ഞതിനെത്തുടര്‍ന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു വെട്ടിക്കുറച്ചേക്കുമെന്ന പ്രതീക്ഷ മേയ് ഒമ്പതിന് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീസ് സൂചികയില്‍ 332 പോയിന്റ് ഉയര്‍ന്നു. കഴിഞ്ഞ ദിസവങ്ങളിലെല്ലാം കുറഞ്ഞുനിന്ന നാസ്ഡാക് 43 പോയിന്റും എസ് ആന്‍ഡ് പി 500 പോയിന്റ് 26 പോയിന്റും മെച്ചപ്പെടുത്തി. യൂറോപ്യന്‍ സൂചികകളെല്ലാം പോസീറ്റീവായിട്ടാണ് മേയ് ഒമ്പതിനു ക്ലോസ് ചെയ്തത്.

ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ എല്ലാം വളരെ മെച്ചപ്പെട്ടാണ് തുറന്നിട്ടുള്ളത്. ജാപ്പനീസ് നിക്കി 25465 പോയിന്റ് ഉയര്‍ന്നു നി്ല്‍ക്കുന്നു. മുന്നൂറിലധികം പോയിന്റ് താഴ്ചയിലാണ്. എന്നാല്‍ ഓസ്ട്രേലിയന്‍ ഓള്‍ ഓര്‍ഡനറീസ് 41 പോയിന്റും കൊറിയന്‍ കോസ്പി 20 പോയിന്റും മെച്ചപ്പെട്ടാണ് തുറന്നിട്ടുള്ളത്. ഹോങ്കോംദ് ഹാങ്സാംങ് 275 പോയിന്റ് ഉയര്‍ന്നിട്ടുണ്ട്. ചൈനീസ് ഷാങ്ഹായ് നേരിയ തോതില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്.

എഫ്ഐഐ വാങ്ങല്‍-വില്‍ക്കല്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വില്‍പ്പനക്കാരാകുമ്പോള്‍ ഇന്ത്യന്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ വാങ്ങലുകാരാകുകയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഈ മാസാദ്യം മുതല്‍ ഓരോ ദിവസവും വില്‍പ്പനത്തോത് വര്‍ധിപ്പിച്ചുവരികയാണ് മേയ് ഒമ്പതിന് അവര്‍ 6994.8 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. മേയ് മാസത്തിലിതുവരെ അവര്‍ 22858 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തിയിട്ടുണ്ട്. ഏപ്രിലില്‍ 35693 കോടി രൂപയുടെ നെറ്റ് വില്‍പ്പന അവര്‍ നടത്തിയിരുന്നു.

അതേ സമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ മേയ് 9-ന് 5642 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. ഈ മാസം ഇതുവരെ അവരുടെ നെറ്റ് വാങ്ങല്‍ 16700 കോടി രൂപയുടെ ഓഹരികളാണ്. ഏപ്രിലില്‍ അവര്‍ 44186 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു. മോദി അധികാരത്തില്‍ തിരിച്ചുവരുമെന്ന വിലയിരുത്തലാണ് ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങലിനു ഊര്‍ജം നല്‍കുന്നത്.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News