ഇടിവിൽ ഫാക്ട്: കേരള കമ്പനികളുടെ പ്രകടനം
ബാങ്കിംഗ് ഓഹരികള്‍ ഇന്ന് (ഒക്ടോബർ 20) ഇടിവിൽ ക്ലോസ് ചെയ്തു
ഒക്ടോബർ 19 ലെ വ്യാപാരത്തിൽ കരകയറിയ ബാങ്കിംഗ് ഓഹരികള്‍ ഇന്ന് (ഒക്ടോബർ 20) ഇടിവിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക്- 0.68%, സൗത്ത് ഇന്ത്യൻ ബാങ്ക് -0.76%, സിഎസ്ബി ബാങ്ക്- 1.64%, ധനലക്ഷ്മി ബാങ്ക്- 0.17 % എന്നിങ്ങനെയാണ് കേരളം ആസ്ഥാനമായ ബാങ്കുകളുടെ ഓഹരികള്‍ നഷ്ടം നേരിട്ടത്.
വെസ്റ്റേൺ ഇന്ത്യൻ പ്ലൈവുഡ്‌സ് ഓഹരികൾ ഇന്നും അഞ്ചു ശതമാനം ഉയർന്നു, 129.45 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ, ഫാക്ട് ഓഹരികൾ നഷ്ടം തുടർന്ന് യഥാക്രമം 4.57 ശതമാനത്തിന്‍റെയും 2.14 ശതമാനത്തിന്‍റെയും ഇടിവ് ഇന്ന് രേഖപ്പെടുത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ ഇന്നും നേട്ടം തുടർന്നു, 1.61 ശതമാനം ഉയർന്ന് 1271.6 രൂപയിൽ ക്ലോസ് ചെയ്തു.
Full View