ഫെഡ്: പ്രതീക്ഷ മങ്ങി, ആഗോള വിപണികളിൽ ഇടിവ്, ഇന്ത്യൻ സൂചികകൾ താഴ്ന്നേക്കും

ഗിഫ്റ്റി നിഫ്റ്റ് താഴ്ന്നു തുറന്നു. ഏഷ്യൻ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം നടത്തുന്നു. യുഎസ് ഓഹരികൾ ഇടിഞ്ഞു.

Update: 2025-09-24 01:57 GMT

ഫെഡ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയതിനെ തുടർന്ന് ആഗോള വിപണികൾ ഇടിഞ്ഞു. ഗിഫ്റ്റി നിഫ്റ്റ് താഴ്ന്നു തുറന്നു. ഏഷ്യൻ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം നടത്തുന്നു. യുഎസ് ഓഹരികൾ ഇടിഞ്ഞു. ഇന്ത്യൻ ഓഹരി വിപണി ഇന്ന് താഴ്ന്ന് തുറക്കാൻ സാധ്യത.

ഗിഫ്റ്റ് നിഫ്റ്റി

 ഗിഫ്റ്റ് നിഫ്റ്റി 50.5 പോയിന്റ് അഥവാ 0.20 ശതമാനം ഇടിഞ്ഞ് 25,193.50 എന്ന നിലയിലെത്തി. ബുധനാഴ്ച ദലാൽ സ്ട്രീറ്റ് നെഗറ്റീവ് തുടക്കത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്. 

യുഎസ് വിപണി

യുഎസ് ഓഹരികൾ താഴ്ന്നു.  പണപ്പെരുപ്പ ആശങ്കകൾ നിലനിൽക്കുന്നതിനാൽ പലിശ കുറയ്ക്കൽ നടപടി പുനപരിശോധിക്കുമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞതോടെ ചൊവ്വാഴ്ച യുഎസ് ഓഹരികൾ നഷ്ടത്തിലായി. യുഎസ് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ "ഇക്വിറ്റി വിലകൾ വളരെ ഉയർന്ന മൂല്യമുള്ളതാണെന്ന്" അഭിപ്രായപ്പെട്ടു. നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത അനിശ്ചിതത്വത്തിലാണെന്നും ഫെഡ് "വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യത്തിലേക്ക്" നീങ്ങുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഡൗ ജോൺസ് വ്യാവസായിക ശരാശരി 88.76 പോയിന്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 46,292.78 എന്ന നിലയിലെത്തി. എസ് & പി  36.83 പോയിന്റ് അഥവാ 0.55 ശതമാനം ഇടിഞ്ഞ് 6,656.92 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 215.50 പോയിന്റ് അഥവാ 0.95 ശതമാനം ഇടിഞ്ഞ് 22,573.47 ലെത്തി. ആമസോൺ.കോം, മൈക്രോസോഫ്റ്റ്, ആപ്പിൾ ഓഹരികളും നഷ്ടത്തിൽ ക്ലോസ് ചെയ്തു.

ഏഷ്യൻ വിപണികൾ

ഏഷ്യൻ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം നടത്തുന്നു. ഓസ്‌ട്രേലിയയുടെ എസ് & പി / എ‌എസ്‌എക്സ് 200 0.61 ശതമാനം ഇടിഞ്ഞു. ജപ്പാനിലെ നിക്കി 225 0.33 ശതമാനം ഇടിഞ്ഞു, ടോപിക്‌സ് 0.35 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിൽ, കോസ്പി 0.11 ശതമാനവും കോസ്ഡാക്ക് 0.39 ശതമാനവും ഇടിഞ്ഞു. അതേസമയം, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക ഉയർന്ന നിലയിൽ തുറക്കാൻ സാധ്യതയുണ്ട്. ഫ്യൂച്ചറുകൾ കഴിഞ്ഞ ദിവസം വ്യാപാരം ചെയ്ത 26,159.12 നെ അപേക്ഷിച്ച് 26,188 ൽ അവസാനിച്ചു.

ഇന്ത്യൻ വിപണി

ചൊവ്വാഴ്ച ഇന്ത്യൻ വിപണികൾ നേരിയ തോതിൽ താഴ്ന്നു. നിഫ്റ്റി  33 പോയിന്റ് (0.13%) ഇടിഞ്ഞ് 25,170 ലും സെൻസെക്സ് 58 പോയിന്റ് (0.07%) ഇടിഞ്ഞ് 82,102 ലും അവസാനിച്ചു.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി 

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 25,240, 25,282, 25,349

പിന്തുണ: 25,104, 25063, 24,995

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 55,636, 55,754, 55,947

പിന്തുണ: 55,251, 55,133, 54,941

പുട്ട്-കോൾ അനുപാതം

മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), സെപ്റ്റംബർ 23 ന് 0.97 ആയി ഉയർന്നു.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ്, 0.64 ശതമാനം ഉയർന്ന് 10.63 ലെത്തി.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ചൊവ്വാഴ്ച 3,551 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപകർ 2,671 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

രൂപ

യുഎസ് ഡോളറിനെതിരെ തിങ്കളാഴ്ച രൂപയുടെ മൂല്യം 12 പൈസ കുറഞ്ഞ് 88.28 ൽ ക്ലോസ് ചെയ്തു.

സ്വർണ്ണ വില

 സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ തുടർന്നു. സ്‌പോട്ട്  വില ഔൺസിന് 3,762.05  ഡോളറിൽ  തുടർന്നു. ചൊവ്വാഴ്ച ബുള്ളിയൻ റെക്കോർഡ് ഉയരമായ 3,790.82  ഡോളറിൽ എത്തി. ഡിസംബർ ഡെലിവറിയുടെ യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.6% ഇടിഞ്ഞ് 3,794.50   ഡോളർ ആയി.

എണ്ണ വില

 അസംസ്കൃത എണ്ണ വില രണ്ടാം ദിവസവും ഉയർന്നു. ബ്രെന്റ് ഫ്യൂച്ചറുകൾ ബാരലിന് 0.40% ഉയർന്ന് 67.90  ഡോള ആയി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 0.46% ഉയർന്ന് 63.70  ഡോളർ ആയി.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ദിലീപ് ബിൽഡ്കോൺ

1,115.37 കോടി രൂപയുടെ പദ്ധതിക്കായി കമ്പനിയെ എൽ-1 ബിഡ്ഡറായി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ പ്രഖ്യാപിച്ചു. പാലക്കാട് പുതുശ്ശേരി സെൻട്രലിലും കണ്ണമ്പ്രയിലും അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, പരിശോധന, കമ്മീഷൻ ചെയ്യൽ, പ്രവർത്തനം, പരിപാലനം എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

സ്വിഗ്ഗി

ബൈക്ക്-ടാക്സി ഓപ്പറേറ്ററായ റാപ്പിഡോയിലെ തങ്ങളുടെ ഓഹരികൾ രണ്ട് വ്യത്യസ്ത ഇടപാടുകളിലൂടെ വിൽക്കാൻ സ്വിഗ്ഗി തീരുമാനിച്ചു. 1,968 കോടി രൂപയുടെ ഓഹരികൾ ഡച്ച് സ്ഥാപനമായ എംഐഎച്ച് ഇൻവെസ്റ്റ്‌മെന്റിന് നൽകും.  431 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ സേതു എഐഎഫ് ട്രസ്റ്റിന് വിൽക്കും.

ആക്സോ നോബൽ ഇന്ത്യ

പ്രൊമോട്ടർ ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസ്, ബ്ലോക്ക് ഡീലുകൾ വഴി അക്സോ നോബലിൽ 5% വരെ ഓഹരികൾ വിൽക്കാൻ സാധ്യതയുണ്ട്. 742.7 കോടി രൂപ ഓഫർ വലുപ്പവും ഒരു ഓഹരിക്ക് 3,261.8 രൂപ തറ വിലയുമാണെന്ന് സിഎൻബിസി-ടിവി 18  റിപ്പോർട്ട് ചെയ്യുന്നു.

എച്ച്സിഎൽ ടെക്നോളജീസ്

എഐ-പവർഡ് ഡിജിറ്റൽ ഫൗണ്ടേഷൻ സേവനങ്ങൾക്കായി സ്വീഡൻ ആസ്ഥാനമായുള്ള വാണിജ്യ വാഹന നിർമ്മാതാക്കളുമായി  കമ്പനി ദീർഘകാല ഡിജിറ്റൽ പരിവർത്തന കരാർ പുതുക്കി.

ടോറന്റ് പവർ

സരാവഗി കുടുംബത്തിൽ നിന്നും അനുബന്ധ എച്ച്‌യു‌എഫുകളിൽ നിന്നും 211 കോടി രൂപയ്ക്ക് ന്യൂസോൺ ഇന്ത്യയുടെ (എൻ‌എസ്‌ഐ‌പി‌എൽ) 11.95 ലക്ഷം  ഷെയറുകളും (49% ഓഹരി) ന്യൂസോൺ പവർ പ്രോജക്റ്റ്‌സിന്റെ (എൻ‌എസ്‌പി‌പി‌എൽ) 30 ലക്ഷം ഇക്വിറ്റി ഷെയറുകളും (100% ഓഹരി) കമ്പനി ഏറ്റെടുത്തു. എൻ‌എസ്‌ഐ‌പി‌എല്ലിൽ എൻ‌എസ്‌പി‌പി‌എല്ലിന് ഇതിനകം 51% ഓഹരികളുണ്ട്.

ബജാജ് ഇലക്ട്രിക്കൽസ്

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന്  146 കോടി രൂപയ്ക്ക് ഗ്ലെൻ ഇലക്ട്രിക്കിൻറെ  ‘മോർഫി റിച്ചാർഡ്‌സ്’ ബ്രാൻഡും അനുബന്ധ ബൗദ്ധിക സ്വത്തവകാശങ്ങളും ഏറ്റെടുക്കുന്നതിന് ബോർഡ് അംഗീകാരം നൽകി.

പുറവങ്കര

സെപ്റ്റംബർ 23 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കമ്പനിയുടെ ഗ്രൂപ്പ് സിഎഫ്‌ഒ, കീ മാനേജീരിയൽ പേഴ്‌സണൽ എന്നീ സ്ഥാനങ്ങൾ ദീപക് റസ്‌തോഗി രാജിവച്ചു.

വിഐപി ഇൻഡസ്ട്രീസ്

സെപ്റ്റംബർ 23 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ (എംഡി) സ്ഥാനത്ത് നിന്ന് നീതു കാശിരാംക രാജിവച്ചു. 2025 ഒക്ടോബർ 31 വരെ കമ്പനിയുടെ ജോലിയിൽ തുടരും. സെപ്റ്റംബർ 23 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ തുടർച്ചയായി 5 വർഷത്തേക്ക് അതുൽ ജെയിനിനെ എംഡിയായി ബോർഡ് നിയമിച്ചു. 

Tags:    

Similar News