വിദേശ ഫണ്ടുകള്‍ വില്‍പ്പന തുടരുന്നു

  • ഒക്ടോബറില്‍ എഫ്‌ഐഐ 29,056.61 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിറ്റത്
  • ഒക്ടോബറില്‍ ഡിഐഐ 25,105.86 കോടി രൂപയുടെ നിക്ഷേപം നടത്തി
  • നവംബര്‍ 3 ന് മാത്രം 12.43 കോടി പുറത്തേക്ക് ഒഴുകി

Update: 2023-11-04 05:48 GMT

നവംബര്‍ മാസത്തിലും വിദേശ ഫണ്ടുകള്‍ (എഫ്‌ഐഐ) ഇന്ത്യന്‍ ഓഹരികളിലുള്ള നിക്ഷേപം ഗണ്യമായി പിന്‍വലിക്കുന്ന കാഴ്ചയാണ് കണ്ടത്. ആഴ്ചയിലെ അവസാന വ്യാപാരദിനമായ നവംബര്‍ 3 ന് മാത്രം 12 കോടി രൂപയുടെ നിക്ഷേപമാണു പിന്‍വലിച്ചത്. സ്വദേശി ഫണ്ടുകള്‍ (ഡിഐഐ) 403 കോടി രൂപയുടെ നിക്ഷേപമാണ് നവംബര്‍ 3 ന് നടത്തിയത്.

എന്‍എസ്ഇയുടെ കണക്ക്പ്രകാരം എഫ്‌ഐഐകള്‍ 7,739 കോടി രൂപയുടെ ഇക്വിറ്റികള്‍ വാങ്ങി. എന്നാല്‍ നവംബര്‍ 3 ന് 7,751.43 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു. ഫലത്തില്‍ 12.43 കോടി പുറത്തേക്ക് ഒഴുകി.

അതേസമയം ഡിഐഐകള്‍ 7,932.73 കോടി രൂപയുടെ നിക്ഷേപം നടത്തി. 7,530.04 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു.

നവംബര്‍ 1 ന് എഫ്‌ഐഐ 6,687.13 കോടി രൂപയുടെ നിക്ഷേപം നടത്തുകയും 8,478.01 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. പുറത്തേയ്ക്ക് ഒഴുകിയത് 1,790.88 കോടി രൂപ.

നവംബര്‍ 2 ന് എഫ്‌ഐഐ 7,857.27 കോടി രൂപ നിക്ഷേപിച്ചു. പിന്‍വലിച്ചത് 9,118.46 കോടി രൂപയും. പുറത്തേയ്ക്ക് ഒഴുകിയത് 1,261.19 കോടി രൂപ.

നവംബര്‍ മൂന്ന് ദിവസം കൊണ്ടു മാത്രം 3,064.50 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് എഫ്‌ഐഐകള്‍ വിറ്റത്. എന്നാല്‍ ഡിഐഐകള്‍ 1,871.53 കോടി രൂപയുടെ നിക്ഷേപം നടത്തി.

യുഎസ് ട്രഷറി ബോണ്ടില്‍ നിന്നും റെക്കോര്‍ഡ് നിരക്കിലുള്ള വരുമാനവും, ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും, ഇസ്രയേല്‍-ഹമാസ് യുദ്ധം മൂലമുള്ള ആശങ്കകളുമൊക്കെയാണു വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ ഓഹരികളിലെ നിക്ഷേപം കുറക്കാന്‍ കാരണം.

ഒക്ടോബറില്‍ എഫ്‌ഐഐ 29,056.61 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിറ്റത്. അതേസമയം ഡിഐഐ 25,105.86 കോടി രൂപയുടെ നിക്ഷേപം നടത്തി.

Tags:    

Similar News