വിദേശ നിക്ഷേപകര്‍ പുറത്തേക്ക്; ഈ മാസം പിന്‍വലിച്ചത് 7,945 കോടി
ഈ വര്‍ഷം ഇതുവരെ മൊത്തം ഓഹരി വിറ്റഴിക്കല്‍ 1.38 ലക്ഷം കോടിരൂപയായി ഉയര്‍ന്നു
സെപ്റ്റംബറില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 7,945 കോടി രൂപ പിന്‍വലിച്ചു. താരിഫ്, തുടര്‍ച്ചയായ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ അനിശ്ചിതത്വങ്ങള്‍ ഇതിന് കാരണമായി.
ഓഗസ്റ്റില്‍ 34,990 കോടി രൂപയും ജൂലൈയില്‍ 17,700 കോടിയും എഫ്പിഐകള്‍ പിന്‍വലിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ മൊത്തം ഓഹരി വിറ്റഴിക്കല്‍ 1.38 ലക്ഷം കോടിരൂപയായി ഉയര്‍ന്നതായി ഡിപ്പോസിറ്ററി ഡാറ്റ വ്യക്തമാക്കുന്നു.
ഇന്ത്യയിലും യുഎസിലും പുറത്തുവരുന്ന മാക്രോ ഇക്കണോമിക് ഡാറ്റയും താരിഫ് ചര്‍ച്ചകളിലെ പുരോഗതിയും വരും ആഴ്ചയിലെ എഫ്പിഐ ഒഴുക്കിനെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കുമെന്ന് വിപണി വിദഗ്ധര്‍ വിശ്വസിക്കുന്നു.
സെപ്റ്റംബറില്‍ എഫ്പിഐകള്‍ അറ്റ വില്‍പ്പനക്കാരായി തുടര്‍ന്നെങ്കിലും, അവരുടെ വില്‍പ്പന മിതമായി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ 25 ബേസിസ് പോയിന്റുകള്‍ കുറച്ചതിനുശേഷം, 900 കോടി രൂപയുടെ ഇക്വിറ്റികള്‍ അവര്‍ വാങ്ങി.
'2025 ല്‍ രണ്ട് കുറവുകള്‍ കൂടി പ്രതീക്ഷിക്കുന്നതോടെ, ആഗോള വിപണികളിലെ പണലഭ്യത ഗണ്യമായി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, സെപ്റ്റംബറില്‍ എഫ്പിഐകള്‍ അറ്റ വില്‍പ്പനക്കാരായി തുടരുന്നു,' റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ സീനിയര്‍ ഫണ്ടമെന്റല്‍ അനലിസ്റ്റ് വഖര്‍ജാവേദ് ഖാന്‍ പറഞ്ഞു.
മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച് ഇന്ത്യയിലെ പ്രിന്‍സിപ്പല്‍, മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ, വിദേശ നിക്ഷേപകര്‍ ആഴ്ചയില്‍ ഇന്ത്യന്‍ ഓഹരികളില്‍ 'മിതമായതും എന്നാല്‍ ശ്രദ്ധേയമായതുമായ വരുമാനം' നേടിയതായി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ എഫ്ഐഐ വില്‍പ്പന ഹോങ്കോംഗ്, തായ്വാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ മറ്റ് ഏഷ്യന്‍ വിപണികളിലെ വാങ്ങലുകളുമായി ഒത്തുചേര്‍ന്നതായി ിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഇതുവരെ ലാഭകരമായ ഒരു തന്ത്രമാണിത്. 'മുന്നോട്ട് പോകുമ്പോള്‍ ഈ സാഹചര്യം മാറിയേക്കാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
