നേട്ടത്തിൽ ജിയോജിത്: കേരള കമ്പനികളുടെ പ്രകടനം
ഫാക്ട് ഓഹരികൾ 2.90 ശതമാനം ഉയർന്ന് 674.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു
ഒക്ടോബർ 27-ലെ വ്യാപാരം അവസാനിക്കുമ്പോൾ കേരളം ആസ്ഥാനമായുള്ള ബ്രോക്കറേജ് കമ്പനിയായ ജിയോജിത് 9.21 ശതമാനം ഉയർന്ന് 58.7 രൂപയിൽ ക്ലോസ് ചെയ്ത്. ഇത് 52 ആഴ്ച്ചയിലെ ഉയർന്ന വിലയേക്കാൾ 0.7 രൂപ കുറവാണ്.
ഫാക്ട് ഓഹരികൾ ഇന്ന് നേട്ടം നൽകി. ഇന്നലത്തെ ക്ലോസിങ് പ്രൈസായ 655.9 രൂപയിൽ നിന്നും 2.90 ശതമാനം ഉയർന്ന് 674.95 ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ ഇന്നും ഉയർന്നു. 4.73 ശതമാനത്തിന്റെ നേട്ടത്തിൽ ഓഹരികൾ 986.35 രൂപയിൽ ക്ലോസ് ചെയ്തു. ഇടവ്യാപാരത്തിൽ ഓഹരികൾ 1006.70 രൂപയിൽ ഇന്നത്തെ ഉയർന്ന വില തൊട്ടു.
ബാങ്കിങ് മേഖലകൾ ഇന്നത്തെ വ്യപാരവസാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഫെഡറൽ ബാങ്ക് 1.01 ശതമാനം, സൗത്ത് ഇന്ത്യൻ ബാങ്ക് 2.11 ശതമാനം, സിഎസ്ബി ബാങ്ക് 0.34 ശതമാനം, ധനലക്ഷ്മി ബാങ്ക് 0.17 ശതമാനം ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഓഹരികൾ ഇടിവ് തുടരുന്നു. ഓഹരികൾ ഇന്നും 0.73 ശതമാനം നഷ്ടത്തിൽ 332.1 രൂപയിൽ ക്ലോസ് ചെയ്തു.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി കേരള ആയുർവേദ രേഖപ്പെടുത്തിയത് 8.14 ശതമാനത്തിന്റെ ഇടിവാണ്. ഇത് ഒരു ഓഹരിയിൽ 18.60 രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്ക് നൽകിയത്.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൽ ഓഹരികളിൽ ഇന്ന് 6.02 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 6.02 ശതമാനം നേട്ടം നൽകി.
