കേരള ഓഹരികളിൽ ചാഞ്ചാട്ടം‌; ജിയോജിത്ത് ഓഹരിയിൽ വിറ്റൊഴിയൽ തുടരുന്നു

സൗത്ത് ഇന്ത്യൻ ബാങ്കിനും വി-ഗാർഡിനും ഇടിവ്. ജിയോജിത് സാങ്കേതിക വിശകലനം

Update: 2025-10-31 07:05 GMT

കേരള ഓഹരികളിൽ ചാഞ്ചാട്ടം‌

ജിയോജിത്ത് ഓഹരിയിൽ വിറ്റൊഴിയൽ തുടരുന്നു, സൗത്ത് ഇന്ത്യൻ ബാങ്കിനും വി-ഗാർഡിനും ഇടിവ്

ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഓഹരികൾ ഒക്ടോബ‍ർ 30ന് 0.43 ശതമാനം ഇടിഞ്ഞ് 74.42 രൂപയിൽ എത്തി. 75.25 എന്ന ഉയർന്ന നിലവാരത്തിൽ നിന്ന് 74.20 എന്ന താഴ്ന്ന ലെവലിലേക്ക് ചാഞ്ചാടിയെങ്കിലും, മൊത്തത്തിലുള്ള ട്രെൻഡ് അനുകൂലമല്ല.ഓഹരിയുടെ 'വെരി ബെയറിഷ്' ട്രെൻഡ് നിക്ഷേപകരുടെ ആശങ്കയും ഓഹരിയുടെ ഭാവി പ്രകടനത്തെക്കുറിച്ചുള്ള സംശയങ്ങളും പ്രതിഫലിപ്പിക്കുന്നു.

ഉയർന്ന ട്രേഡിങ് വോളിയം സൂചിപ്പിക്കുന്നത്, നിലവിലെ നെഗറ്റീവ് മൊമൻ്റം കാരണം ധാരാളം നിക്ഷേപകർ ഓഹരി വിറ്റൊഴിയാൻ ശ്രമിക്കുന്നുണ്ട് എന്നാണ്. വരുമാനം കുറയുന്നതും ദുർബലമായ വളർച്ചാ പ്രവചനങ്ങളുമുൾപ്പെടെയുള്ള വിവിധ കാരണങ്ങൾ ഈ നെഗറ്റീവ് വികാരവുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ നഷ്ടം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓഹരികൾ വിറ്റൊഴിയുന്നത് ഉചിതമായ നടപടിയായി കണക്കാക്കാം. ശക്തമായ സാമ്പത്തിക പ്രകടനം തന്ത്രപരമായ മാറ്റങ്ങൾ എന്നി വയുടെ വ്യക്തമായ സൂചന ലഭിക്കുന്നതുവരെ ജാഗ്രത പാലിക്കാം.

സാങ്കേതിക വിശകലനം



76.50- രൂപക്കടുത്താണ് ഓഹരിക്ക് ശക്തമായ പ്രതിരോധം നേരിടുന്നത്. ഇത് 23.6% ഫിബൊനാച്ചി ലൈവലിന് തുല്യമാണ്. ഈ മേഖലയിലുള്ള ഡൗൺ ട്രെൻഡ് ലൈൻ ഓഹരിയുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്നു. 76.50-ന് മുകളിലേക്ക് ശക്തമായ ബ്രേക്കൗട്ട് ഉണ്ടായാൽ മാത്രമേ 79.90–രൂപ 82.60 രൂപ നിലവാരങ്ങളിലേക്ക് മുന്നേറ്റത്തിന് സാധ്യതയുള്ളൂ. സപ്പോർട്ട് ലെവൽ 71–70.50 ലെവൽ. 70-ന് താഴെ തുടരുകയാണെങ്കിൽ 68 ലേക്ക് ഇടിയാം.

 ഓഹരിയുടെ മൊത്തത്തിലുള്ള പ്രവണത ബെയറിഷ്ആണ്. 77 രൂപക്ക് മുകളിൽ നിലനിർത്താൻ സാധിച്ചാൽ മാത്രമേ കാര്യമായ വാങ്ങൽ ദൃശ്യമാവുകയുള്ളൂ.'വെരി ബെയറിഷ്' നിക്ഷേപകർക്കിടയിലെ കടുത്ത ആശങ്കയെ സൂചിപ്പിക്കുന്നു.

Tags:    

Similar News