ഗിഫ്റ്റ് നിഫ്റ്റി ഇടിഞ്ഞു, ഇന്ത്യൻ സൂചികകൾ താഴ്ന്ന് തുറക്കാൻ സാധ്യത
- ഗിഫ്റ്റ് നിഫ്റ്റി ഇടിഞ്ഞു.
- ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു.
- യുഎസ് ഓഹരി വിപണി താഴ്ന്ന നിലയിൽ അവസാനിച്ചു.
ആഗോള വിപണികളിൽ നിന്നുള്ള സമ്മിശ്ര സൂചനകളെ തുടർന്ന്, ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ തുറക്കാൻ സാധ്യത. ഗിഫ്റ്റ് നിഫ്റ്റി ഇടിഞ്ഞു. ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു. യുഎസ് ഓഹരി വിപണി താഴ്ന്ന നിലയിൽ അവസാനിച്ചു.
ദുഖ വെള്ളിയാഴ്ച ആയതിനാൽ ഏപ്രിൽ 18 ന് വിപണികൾ അടവായിരുന്നു. വ്യാഴാഴ്ച, ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ നാലാം സെഷനിലും ബുൾ റൺ നീട്ടി, ശക്തമായ നേട്ടത്തോടെ അവസാനിച്ചു.സെൻസെക്സ് 1,508.91 പോയിന്റ് അഥവാ 1.96% ഉയർന്ന് 78,553.20 ൽ ക്ലോസ് ചെയ്തു. അതേസമയം നിഫ്റ്റി 50 414.45 പോയിന്റ് അഥവാ 1.77% ഉയർന്ന് 23,851.65 ൽ ക്ലോസ് ചെയ്തു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 23,801 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 50 പോയിന്റിന്റെ കുറവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
ചൈനയുടെ ലോൺ പ്രൈം റേറ്റ് തീരുമാനത്തിന് ശേഷം തിങ്കളാഴ്ച ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു. ജപ്പാന്റെ നിക്കി 1.16% ഇടിഞ്ഞു, ടോപ്പിക്സ് സൂചിക 1.24% ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 0.14% ഉയർന്നു, കോസ്ഡാക്ക് 0.13% ഉയർന്നു. ഹോങ്കോങ്ങ്, ഓസ്‌ട്രേലിയൻ വിപണികൾ ഈസ്റ്റർ അവധിയിലാണ്.
വാൾസ്ട്രീറ്റ്
വ്യാഴാഴ്ച യുഎസ് ഓഹരി വിപണിഇടിഞ്ഞു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 1.33% ഇടിഞ്ഞ് 39,142.23 ലെത്തി. എസ് ആന്റ് പി 500 0.13% ഇടിഞ്ഞ് 5,282.70 ലെത്തി. നാസ്ഡാക്ക് 0.13% ഇടിഞ്ഞ് 16,286.45 ലെത്തി.
എലി ലില്ലി ഓഹരികൾ 14% ഉം ആപ്പിൾ ഓഹരി വില 1.4% ഉം ഉയർന്നു. യുണൈറ്റഡ് ഹെൽത്ത് ഓഹരി വില 22% ഇടിഞ്ഞു, സിവിഎസ് ഹെൽത്ത് ഓഹരികൾ 2% ഇടിഞ്ഞു, ഹുമാന ഓഹരികൾ 7.4% ഇടിഞ്ഞു. നെറ്റ്ഫ്ലിക്സ് ഓഹരി വില 2.5% കൂടി, ആൽഫബെറ്റ് ഓഹരികൾ 1.4% ഇടിഞ്ഞു.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,893, 24,029, 24,248
പിന്തുണ: 23,455, 23,320, 23,101
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 54,433, 54,745, 55,250
പിന്തുണ: 53,422, 53,110, 52,605
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), ഏപ്രിൽ 17 ന് 1.17 ആയി ഉയർന്നു, .
ഇന്ത്യ വിക്സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, തുടർച്ചയായ നാലാം സെഷനിലും ഇടിവ് തുടർന്നു. സൂചിക 2.51 ശതമാനം ഇടിഞ്ഞ് 15.47 ലെവലിൽ ക്ലോസ് ചെയ്തു.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വ്യാഴാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 4,668 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 2,006 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
വ്യാഴാഴ്ചത്തെ രൂപയുടെ മൂല്യം തുടർച്ചയായ നാലാം സെഷനിലും ഉയർന്നു. യുഎസ് ഡോളറിനെതിരെ 10 പൈസ ഉയർന്ന് 85.54 ആയി.
സ്വർണ്ണ വില
സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തി. വ്യാപാര യുദ്ധ ആശങ്കകൾ സുരക്ഷിത നിക്ഷേപ ആവശ്യകത വർദ്ധിപ്പിച്ചു. സ്പോട്ട് സ്വർണ്ണം ഔൺസിന് 1% ഉയർന്ന് 3,361.53 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 1.4% ഉയർന്ന് 3,375.90 ഡോളറിലെത്തി.
എണ്ണ വില
യുഎസ്-ഇറാൻ ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അസംസ്കൃത എണ്ണ വില 1% ത്തിലധികം കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.10% ഇടിഞ്ഞ് ബാരലിന് 67.21 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 1.14% ഇടിഞ്ഞ് ബാരലിന് 63.94 ഡോളറിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ജെ.എസ്.ഡബ്ല്യു എനർജി
അനുകൂലമായ ഡിമാൻഡ് കണക്കിലെടുത്ത്, 2030 ആകുമ്പോഴേക്കും 20 ജിഗാവാട്ട് സ്ഥാപിത ശേഷിയും 40 ജിഗാവാട്ട് സംഭരണവും എന്ന മുൻ ലക്ഷ്യം പരിഷ്കരിക്കുമെന്ന് ജെ.എസ്.ഡബ്ല്യു എനർജി അറിയിച്ചു.
ഐസിഐസിഐ ബാങ്ക്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്, കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 18% വാർഷിക വളർച്ച നേടി. അറ്റാദായം 12,630 കോടി രൂപയായി ഉയർന്നു.
എച്ച്ഡിഎഫ്സി ബാങ്ക്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിൻറെ, 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം 6.7% വർദ്ധിച്ച് 17,616 കോടി രൂപയായി.
യെസ് ബാങ്ക്
സ്വകാര്യ മേഖലയിലെ വായ്പാദാതാവായ യെസ് ബാങ്കിന്റെ മാർച്ച് പാദത്തിലെ ലാഭം 63% വാർഷിക വളർച്ചയോടെ (YoY) 738 കോടി രൂപയായതായും അറ്റ പലിശ വരുമാനം (NII) 5.7% വാർഷിക വളർച്ചയോടെ 2,276 കോടി രൂപയായതായും ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.
ജൂബിലന്റ് ഫുഡ് വർക്ക്സ്
ചെയർമാൻ ശ്യാം എസ് ഭാർതിയ എല്ലാ ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കിയതായി ജൂബിലന്റ് ഫുഡ് വർക്ക്സ് പറഞ്ഞു. ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിച്ചു.
ജെൻസോൾ എഞ്ചിനീയറിംഗ്
കോർപ്പറേറ്റ് കാര്യ മന്ത്രാലയം ജെൻസോൾ എഞ്ചിനീയറിംഗിനെതിരെ സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ കീഴിൽ, കമ്പനിയുടെ റെഗുലേറ്ററി ഫയലിംഗുകളും അക്കൗണ്ടുകളും പരിശോധിക്കും.
ക്രാഫ്റ്റ്സ്മാൻ ഓട്ടോമേഷൻ
കോയമ്പത്തൂരിലെ കോതവാടിയിൽ സ്ഥിതി ചെയ്യുന്ന പുതിയ പ്ലാന്റിന്റെ വാണിജ്യ പ്രവർത്തനങ്ങൾ ക്രാഫ്റ്റ്സ്മാൻ ഓട്ടോമേഷൻ ആരംഭിച്ചു.
അദാനി പോർട്സ്
കാർമൈക്കൽ റെയിൽ - പോർട്ട് സിംഗപ്പൂർ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് സിംഗപ്പൂരിലെ അബോട്ട് പോയിന്റ് പോർട്ട് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് (എബിഐ) അദാനി പോർട്സ് ഏറ്റെടുക്കും.
ഇൻഡസ്ഇൻഡ് ബാങ്ക്
ഏപ്രിൽ 18 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ സന്തോഷ് കുമാറിനെ ബാങ്കിന്റെ ഡെപ്യൂട്ടി സിഎഫ്ഒ ആയി ഇൻഡസ്ഇൻഡ് ബാങ്ക് നിയമിച്ചു. ഏപ്രിൽ 17 മുതൽ ബാങ്കിന്റെ സിഎഫ്ഒ സ്ഥാനത്ത് നിന്ന് അരുൺ ഖുറാനയെ കമ്പനി ഒഴിവാക്കി.
ഇൻഫോസിസ്
ഇൻഫോസിസിന്റെ മാർച്ച് പാദത്തിലെ സംയോജിത അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 12% ഇടിവ് രേഖപ്പെടുത്തി 7,033 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7,969 കോടി രൂപയായിരുന്നു.
എച്ച്ഡിഎഫ്സി ലൈഫ്
എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ നാലാം പാദത്തിലെ അറ്റാദായം 475 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 411 കോടി രൂപയായിരുന്നു.
എച്ച്ഡിഎഫ്സി എഎംസി
നാലാം പാദത്തിൽ എച്ച്ഡിഎഫ്സി എഎംസിയുടെ സംയോജിത അറ്റാദായം 639 കോടി രൂപയായി റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 541 കോടി രൂപയിൽ നിന്ന് 18% വർധന.
