ഗോയൽ സാൾട്ട് അരങ്ങേറ്റം 242% പ്രീമിയത്തിൽ
- നാല് എസ്എംഇ ഓഹരികളാണ് ലിസ്റ്റ് ചെയ്തത്
- വൺക്ലിക്ക് ലോജിസ്റ്റിക്സ് ലിസ്റ്റിംഗ് 41 ശതമാനം പ്രീമിയത്തില്‍
ഗോയൽ സാൾട്ട് ഓഹരികൾ 242 ശതമാനം പ്രീമിയത്തോടെ എൻഎസ്ഇ എമെർജിൽ അരങ്ങേറ്റം കുറിച്ചു. ഇഷ്യൂ വിലയായിരുന്ന 38 രൂപയെക്കാള്‍ 92 രൂപ ഉയർന്നു 130 രൂപയിലാണ് ലിസ്റ്റിംഗ്. ഇഷ്യു വഴി 18.63 കോടി രൂപ കമ്പനി സ്വരൂപിച്ചു.
2010-ൽ സ്ഥപിതമായ ഗോയൽ സാൾട്ട് ലിമിറ്റഡ്,രാജസ്ഥാൻ സംസ്ഥാനത്തെ ഭൂഗർഭ ഉപ്പുവെള്ളത്തിൽ നിന്ന് ലഭിക്കുന്ന അസംസ്കൃത ഉപ്പ് ശുദ്ധീകരിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നു. ഗോയൽ സാൾട്ട് ലിമിറ്റഡ് ട്രിപ്പിൾ-റിഫൈൻഡ് ഫ്രീ-ഫ്ലോ അയോഡൈസ്ഡ് ഉപ്പ്, വ്യാവസായിക ഉപ്പ്, ഇരട്ട-ഫോർട്ടിഫൈഡ് ഉപ്പ്, ട്രിപ്പിൾ-റിഫൈൻഡ് ഹാഫ്-ഡ്രൈ ഉപ്പ് എന്നിവയാണ് മുഖ്യ ഉത്പന്നങ്ങള്‍. കമ്പനി അസംസ്കൃത വസ്തുക്കൾ പ്രധാനമായും പൊതുവിപണിയില്‍ നിന്നാണ് വാങ്ങുന്നത്, ഇത് അസംസ്കൃത ഉപ്പിന്റെ മൊത്തം ആവശ്യത്തിന്റെ 75 ശതമാനത്തോളം വരും. ബാക്കി അസംസ്കൃത വസ്തുക്കൾ പ്രൊമോട്ടർമാരുടെ നിയന്ത്രിത സ്ഥാപനങ്ങളിൽ നിന്നും അവരുടെ ഉടമസ്ഥതയിലുള്ള ഉപ്പ് നിലത്തില്‍ നിന്നുമാണ് ശേഖരിക്കുന്നത്.
ഇഷ്യൂ തുക ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള മൂലധനച്ചെലവ്, ബ്രാൻഡ് സൃഷ്ടിക്കലും മാർക്കറ്റിംഗ് ചെലവുകളും, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.
വൺക്ലിക്ക് ലോജിസ്റ്റിക്സ് ഇന്ത്യ ലിമിറ്റഡ്
വൺക്ലിക്ക് ലോജിസ്റ്റിക്സ് ഇന്ത്യ ഓഹരികൾ ലിസ്റ്റ് ചെയ്തത് 41 ശതമാനം പ്രീമിയത്ടെതോടെ. ഇഷ്യൂ വിലയായ 99 രൂപയേക്കാള്‍ 41 രൂപ മെച്ചപ്പെട്ട് 140 രൂപയിലാണ് എൻഎസ്ഇ എമെർജിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. കമ്പനി ഇഷ്യൂ വഴി 9.91 കോടി രൂപ സ്വരൂപിച്ചു.
സംയോജിത ലോജിസ്റ്റിക് സേവനങ്ങളും പരിഹാര ദാതാക്കളുമാണ്. നോൺ-വെസൽ ഓപ്പറേറ്റിംഗ് കോമൺ കാരിയർ, ഓഷ്യൻ, എയർ ചരക്ക് ഫോർവേഡിംഗ് (ഫ്രൈറ്റ് ഫോർവേഡിംഗ്), ബൾക്ക് കാർഗോ ഹാൻഡ്ലിംഗ്, കസ്റ്റം ക്ലിയറൻസ്, അനുബന്ധ ലോജിസ്റ്റിക്സ്, ഗതാഗത സേവനങ്ങൾ തുടങ്ങയവ കമ്പനിയുടെ പ്രവർത്തന മേഖലകളാണ്. പ്രവർത്തന മൂലധനം, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ് എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
കാനറിസ് ഓട്ടോമേഷൻസ് ലിമിറ്റഡ്
കാനറിസ് ഓട്ടോമേഷൻസ് ഓഹരികൾ ഇഷ്യൂ വിലയായ 31 രൂപയിൽ നിന്നും 43 ശതമാനം ഉയർന്നു 43 രൂപയിൽ ലിസ്റ്റ് ചെയ്തു. എൻഎസ്ഇ എമെർജിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്.
ഡിജിറ്റലൈസേഷൻ, മോഡേണൈസേഷൻ, ഓട്ടോമേഷൻ, ഇന്റലിജൻസ് എന്നീ മേഖലകളിലെ ഐടി പരിഹാരങ്ങൾ നൽകുന്നു. ഇഷ്യൂ വഴി കമ്പനി 47.03 കോടി രൂപ സ്വരൂപിച്ചു. ഇന്ത്യയെ കൂടാതെ, പത്തു രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നു. യുഎസ്എ, യുകെ, കാനഡ, ജർമ്മനി, സിംഗപ്പൂർ, മലേഷ്യ, ബ്രൂണെ, ഓസ്‌ട്രേലിയ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സുനിത ടൂൾസ്
സുനിത ടൂൾസ് ഓഹരികൾ ഇഷ്യൂ വിലയായി 145 രൂപയിൽ നിന്നും ഏഴു ശതമാനം പ്രീമിയതോടേ155 രൂപയിൽ ലിസ്റ്റ് ചെയ്തു. ബിഎസ്ഇ എസ്എംയിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഇഷ്യു വഴി 22.04 കോടി രൂപ കമ്പനി സ്വരൂപിച്ചു.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക പ്രവർത്തന മൂലധധം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കും.
1988-ൽ ആരംഭിച്ച സുനിത ടൂൾസ് ലിമിറ്റഡ് ഓട്ടോമോട്ടീവ്, ഫാർമസ്യൂട്ടിക്കൽ, ഇലക്‌ട്രോണിക്‌സ്, കൺസ്യൂമർ ഗുഡ്‌സ്, മാനുഫാക്‌ചറിംഗ് മേഖലകൾക്കായി മോൾഡ് ബേസും മെഷീനിംഗ് ഭാഗങ്ങളും നിർമ്മിക്കുന്നു. മുംബൈയിലെ വസായിലാണ് കമ്പനിയുടെ യൂണിറ്റ്.
കസ്റ്റമൈസ്ഡ് മോൾഡ് ബേസുകൾ, പ്രിസിഷൻ ഫിനിഷ് സിഎൻസി മെഷീനിംഗ്, പ്ലാസ്റ്റിക് മോൾഡ് ബേസുകൾ, പോക്കറ്റ് മെഷീനിംഗ്, ഇഞ്ചക് മോൾഡ് ബേസുകൾ, പ്രിസിഷൻ കോമ്പോണന്റ് മെഷീനിംഗ്, കാപ്- ക്ലോഷർ മോൾഡ് ബേസുകൾ, ബ്ലോ മോൾഡ് ബേസുകൾ, സ്റ്റാൻഡേർഡ് മോൾഡ് ബേസുകൾ, കംപ്രഷൻ മോൾഡ് ബേസുകൾ, ഡൈ കാസ്റ്റിംഗ് മോൾഡ് ബേസുകൾ, ഓവർ മോൾഡ് ബേസുകൾ, പ്രോട്ടോടൈപ്പ് മോൾഡ് ബേസുകൾ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നു.
