എച്ച്-1ബി വിസ ഫീസ്, വ്യാപാര ചര്‍ച്ച; മൂന്നാം ദിവസവും വിപണി ഇടിഞ്ഞു

മാരുതി സുസുക്കി, അദാനി എന്റര്‍പ്രൈസസ്, ബജാജ് ഫിനാന്‍സ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കി

Update: 2025-09-23 10:24 GMT

സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞു .സെന്‍സെക്‌സ് 58 പോയിന്റ് അഥവാ 0.07 ശതമാനം ഇടിഞ്ഞ് 82,102.10 ല്‍ ക്ലോസ് ചെയ്തു, നിഫ്റ്റി 50 33 പോയിന്റ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 25,169.50 ല്‍ ക്ലോസ് ചെയ്തു.

എച്ച്-1ബി വിസ ഫീസ് വര്‍ദ്ധനവിനെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളെക്കുറിച്ചുള്ള അനിശ്ചിതത്വവും വിപണി വികാരത്തെ ബാധിച്ചു.

മാരുതി സുസുക്കി, അദാനി എന്റര്‍പ്രൈസസ്, ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്സ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയ കമ്പനികള്‍. അള്‍ട്രാടെക് സിമന്റ്, ട്രെന്റ്, നെസ്ലെ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, ഗ്രാസിം എന്നിവ നഷ്ടത്തില്‍ അവസാനിച്ചു.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.2% വീതം താഴ്ന്നു. മേഖലാ തലത്തില്‍, ഓട്ടോ, മെറ്റല്‍, പിഎസ്യു ബാങ്ക് 0.5% വീതം ഉയര്‍ന്നപ്പോള്‍, എഫ്എംസിജി, മീഡിയ, ഐടി, റിയല്‍റ്റി 0.5-1% വീതം താഴ്ന്നു. 

Tags:    

Similar News