എച്ച്ഡിഎഫ്സി ബാങ്ക് അറ്റാദായത്തിൽ വർധന

Update: 2025-10-18 10:56 GMT

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തിൽ വർധന. രണ്ടാം പാദത്തിലെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം വർധിച്ചു. 18,641 കോടി രൂപയായാണ് അറ്റാദായം ഉയർന്നത്. പ്രവചനങ്ങളേക്കാൾ ഉയർന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 10.8 ശതമാനമാണ് വർധനവ്. വാർഷികാടിസ്ഥാനത്തിൽ ആസ്തി മെച്ചപ്പെട്ടു. ഉയർന്ന വരുമാനവും സ്ഥിരതയുള്ള പ്രകടനവും വളർച്ചക്ക് സഹായകരമായി. ബാങ്കിന്റെ ലാഭം 16,714 കോടി രൂപയാണ്.

മൊത്തം ​​പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 4.8 ശതമാനം വർധിച്ച് 31,551.5 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 30,113.9 കോടി രൂപയായിരുന്നു. മറ്റ് വരുമാനങ്ങളിലും വർധനയുണ്ട്. മറ്റ് വരുമാനങ്ങൾ 25 ശതമാനം വർധിച്ച് 14,350 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തികൾ 34,289.5 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 34,250.6 കോടി രൂപയായിരുന്നു.

Tags:    

Similar News