ഐസിഎൽ ഫിൻകോർപ്പിൻ്റെ പുതിയ എൻസിഡി ഇഷ്യൂ നവംബർ 17 മുതൽ

12.62 ശതമാനം വരെ ആദായം നൽകുന്നതാണ് പുതിയ എൻസിഡി

Update: 2025-11-14 08:41 GMT

ഐസിഎൽ ഫിൻകോർപ്പിൻ്റെ ഏറ്റവും പുതിയ  ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ  പബ്ലിക് ഇഷ്യൂ 2025 നവംബർ 17-ന് ആരംഭിക്കും. 12.62% വരെ വരുമാനം വാഗ്ദാനം ചെയ്യുന്ന കടപ്പത്രങ്ങൾ ആകർഷകമായ  നിക്ഷേപാവസരമാണ്.

 എൻസിഡി ഇഷ്യൂ 2025 നവംബർ 28 വരെയാണ്. കടപ്പത്രങ്ങൾക്ക് ക്രിസിൾ ബിബിബി- /സ്റ്റേബിൾ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഓരോ എൻസിഡിയുടെയും മുഖവില 1,000 രൂപ ആണ്. 13, 24, 36, 60, 70 മാസങ്ങളിലായി പ്രതിമാസമോ വാർഷികമോ ഒരുമിച്ചുള്ളതോ ആയ  പലിശ ഓപ്ഷനുകൾ  ഇഷ്യൂ വാഗ്ദാനം ചെയ്യുന്നു.  10.50% മുതൽ 12.62% വരെയാണ് പലിശ നിരക്ക്. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആണ്. 

എൻസിഡി ഇഷ്യൂ വഴി സമാഹരിക്കുന്ന തുക, ഐസിഎൽ ഫിൻകോർപ്പിന്റെ വളർച്ചക്കും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും  വിനിയോഗിക്കും. 

ഐസിഎൽ ഫിൻകോർപ്പിന് 34 വർഷത്തെ പാരമ്പര്യമുണ്ട്.   കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഗോവ എന്നിങ്ങനെ 10 സംസ്ഥാനങ്ങളിൽ ഇപ്പോൾ കമ്പനിക്ക് സാനിധ്യമുണ്ട്. തമിഴ്‌നാട്ടിൽ 93 വർഷത്തെ ചരിത്രമുള്ള, ബി.എസ്.ഇ-യിൽ ലിസ്റ്റ് ചെയ്ത എൻ.ബി.എഫ്.സിയായ സേലം ഈറോഡ് ഇൻവെസ്റ്റ്‌മെൻറ്സ് കമ്പനി ഏറ്റെടുത്തിരുന്നു.

ഗോൾഡ് ലോണുകൾ, ബിസിനസ് ലോണുകൾ എന്നിവ ഉൾപ്പെടെ ഐസിഎൽ ഫിൻകോർപ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവൽ, ഫാഷൻ, ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിൾ സംരംഭങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലേക്കും  പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.


Tags:    

Similar News