3,500 കോടിയുടെ ആദായനികുതി നോട്ടീസ്; എൽഐസി ഓഹരികൾ ഇടിവിൽ
- ഓഹരികൾ എൻഎസ്ഇ യിൽ 0.47 ശതമാനം താഴ്ന്ന് 830.00 രൂപയിൽ
- 2015-16 ൽ, എൽഐസിക്ക് 1,395.08 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസും നൽകിയിട്ടുണ്ട്
- പ്രസ്തുത ഉത്തരവുകൾക്കെതിരെ എൽഐസി മുംബൈ കമ്മീഷണർക്ക് അപ്പീൽ നൽകും
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൽഐസി യുടെ ഓഹരികൾ തുടക്ക വ്യാപാരത്തിൽ ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.
മുംബൈയിലെ ആദായനികുതി വകുപ്പിൽ നിന്ന് 3,528.75 കോടി രൂപയുടെ രണ്ട് ഡിമാൻഡ് നോട്ടീസ് ലഭിച്ചതിനെ തുടർന്നായിരുന്നു ഓഹരികളിൽ ഇടിവ്.
ഇൻകം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ മൂല്യനിർണയ ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്ന ഇടക്കാല ബോണസുമായി ബന്ധപ്പെട്ട എൽഐസിയുടെ വിനിയോഗം പരിശോധിക്കാനായി അസസ്സിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. പുനഃപരിശോധനയ്ക്ക് ശേഷം, മൂല്യനിർണ്ണയ ഉദ്യോഗസ്ഥൻ ഇടക്കാല ബോണസ് അനുവദിച്ചില്ല, ഇത് 2,133.67 കോടി രൂപയുടെ നികുതിയിലേക്ക് കമ്പനിയെ നയിച്ചു.
2015-16 ൽ, എൽഐസിക്ക് 1,395.08 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസും നൽകിയിട്ടുണ്ട്. പ്രസ്തുത ഉത്തരവുകൾക്കെതിരെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുംബൈ കമ്മീഷണർക്ക് (അപ്പീൽസ്) മുമ്പാകെ അപ്പീൽ നൽകും.
2017-18 സാമ്പത്തിക വർഷത്തിലെ വിവിധ പോരായ്മകൾക്കായി ജനുവരി 2 ന്, മഹാരാഷ്ട്ര സംസ്ഥാന നികുതി ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന് 806.3 കോടി രൂപയുടെ ജിഎസ്ടി നോട്ടീസാണ് എൽഐസിക്ക് ലഭിച്ചു. ഇതിൽ 365.02 കോടി ജിഎസ്ടി കുടിശ്ശികയും 404.7 കോടി രൂപ പിഴയും 36.5 കോടി രൂപ പലിശയും അടങ്ങിയതാണ് ഡിമാൻഡ് നോട്ടീസ്.
2012-13, 2013-14, 2014-15, 2016-17, 2017-18, 2018-19, 2019-20 വർഷങ്ങളിൽ 25,464 കോടി രൂപ റീഫണ്ടിനായി ആദായനികുതി വകുപ്പ്, ഇൻകം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിൽ (ITAT) നിർദ്ദേശ പ്രകാരം നൽകിയിട്ടുണ്ട്.
നിലവിൽ 12.00 മണിക്ക് എൽഐസിയുടെ ഓഹരികൾ എൻഎസ്ഇ യിൽ 0.47 ശതമാനം താഴ്ന്ന് 830.00 രൂപയിൽ വ്യാപാരം തുടരുന്നു.
